"> സിംഗപ്പുര്‍ ഫ്രൈഡ്‌റൈസ് | Malayali Kitchen
HomeFood Talk സിംഗപ്പുര്‍ ഫ്രൈഡ്‌റൈസ്

സിംഗപ്പുര്‍ ഫ്രൈഡ്‌റൈസ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

ബസ്മതി അരി – ഒന്നര കപ്പ്

കാരറ്റ് അരിഞ്ഞത് – അര കപ്പ്

ബീന്‍സ് അരിഞ്ഞത് – കാല്‍ കപ്പ്

സവാള – വലുത് ഒന്ന്

ഗ്രീന്‍പീസ് – കാല്‍ കപ്പ്

അണ്ടിപ്പരിപ്പ്, കിസ്മിസ്

തയാറാക്കുന്ന വിധം;-

ഒന്നരകപ്പ് ബസ്മതി അരി 20 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ക്കുക. ഒരു പാനിലെ വെള്ളമെടുത്ത് അതില്‍ ഉപ്പിട്ട് തിളപ്പിക്കുക. അതിലേക്ക് കുതിര്‍ത്ത അരിയിട്ടു വേവിക്കുക. സ്റ്റൗ ഓഫ് ചെയ്തതിനു ശേഷം ഒരു സ്പൂണ്‍ നെയ്യും ഒരു സ്പൂണ്‍ ലെമണ്‍ ജ്യൂസും ചേര്‍ത്ത് ഇളക്കി അരിപ്പയില്‍ വെള്ളം വാര്‍ത്ത് എടുക്കുക.

അതേസമയം മറ്റൊരു പാനില്‍ കുറച്ച് നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ ഒഴിച്ച് അണ്ടിപ്പരിപ്പും കിസ്മിസും വറുത്തു കോരുക. പാനിലേക്ക് പകുതി സവാള അരിഞ്ഞതിട്ടു വറുത്തെടുക്കണം. അതേ പാനില്‍ തന്നെ അരിഞ്ഞുവച്ചിരിക്കുന്ന സവാള, കാരറ്റ്, ബീന്‍സ്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിഞ്ഞത് ചേര്‍ത്ത് ഉപ്പിട്ട് വഴറ്റുക. പകുതി വഴന്ന ശേഷം അതിലേക്ക് വേവിച്ച ഗ്രീന്‍പീസ്, ഒരു ടീസ്പൂണ്‍ മുളക്‌പൊടി, അരടീസ്പൂണ്‍ മല്ലിപ്പൊടി, അരടീസ്പൂണ്‍ മഞ്ഞൾപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കണം. ഇതിലേക്ക് കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് അടച്ചുവച്ച് വേവിക്കുക. വെള്ളം നന്നായി വറ്റിയ ശേഷം അതിലേക്ക് അരടീസ്പൂണ്‍ സോയ സോസ്, ഒരു ടേബിള്‍ സ്പൂണ്‍ ടൊമാറ്റോ സോസ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറ് കുറച്ചു കുറച്ച് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇതോടെ സ്വാദിഷ്ഠമായ സിംഗപ്പുര്‍ ഫ്രൈഡ്‌റൈസ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *