"> കൽക്കണ്ട് | Malayali Kitchen
HomeFood Talk കൽക്കണ്ട്

കൽക്കണ്ട്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ :-

പാൽ -2 ലിറ്റർ

നാരങ്ങ നീര് -1ടേബിൾ സ്പൂൺ

പഞ്ചസാര -150 ഗ്രാം

നെയ്യ് -2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം;-

പാൽ തിളപ്പിച്ച ശേഷം അത് കുറുക്കി കട്ടിയാവാൻ വേണ്ടി 15 മിനിറ്റിലധികം ഇളക്കി കൊടുത്ത് തിളപ്പിക്കണം. പാത്രത്തിലെ പാൽ കുറുകി ഏകദേശം പകുതിയാകുമ്പോൾ കട്ടിയായ പാലിലേക്ക് നാരങ്ങ നീരും ചേർത്തിളക്കി വീണ്ടും തിളപ്പിക്കണം. ഇതിലേക്ക് പഞ്ചസാര ചേർത്തിളക്കി ബ്രൗൺ നിറമാകും വരെ തിളപ്പിച്ച്‌ നെയ്യും ചേർത്തിളക്കണം. തയാറായികഴിഞ്ഞ ഈ മിശ്രിതം ഒരു കുഴിയുള്ള ട്രേയിൽ നിറച്ചശേഷം ചൂടാറും വരെ സൂക്ഷിക്കണം. 15 മിനിറ്റിന് ശേഷം ട്രേയിൽ നിന്നെടുത്ത്‌ ഇഷ്ടമുള്ള രൂപത്തിൽ മുറിച്ചെടുത്ത് കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *