"> കറിവേപ്പില സാദം | Malayali Kitchen
HomeFood Talk കറിവേപ്പില സാദം

കറിവേപ്പില സാദം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ :-

ചോറ് – 1 കപ്പ് (ഉപ്പ് ഇട്ട് വേവിച്ചത് )

കറിവേപ്പില – 1 കപ്പ്‌

ഉഴുന്ന് – ഒന്നര ടേബിൾ സ്പൂൺ

കടല പരിപ്പ് – 1 ടേബിൾ സ്പൂൺ

കുരുമുളക് – 1/2 ടേബിൾ സ്പൂൺ

ജീരകം – 1/2 ടേബിൾ സ്പൂൺ

കടുക് – 1/4 ടീസ്പൂൺ

വറ്റൽ മുളക് – 1 എണ്ണം

നിലക്കടല – കുറച്ച്

നാളികേരം – 1 ചെറിയ കപ്പ് (ആവശ്യമെങ്കിൽ )

എണ്ണ – 3 ടേബിൾ സ്പൂൺ

ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം :-

ഒരു ചീന ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ ഉഴുന്ന്, അര ടേബിൾ സ്പൂൺ കടലപ്പരിപ്പ്, അര ടീസ്പൂൺ കുരുമുളക്, ജീരകം എന്നിവ ബ്രൗൺ കളർ ആകുന്നത് വരെ വറത്തെടുത്ത് മാറ്റുക. അതേ പാത്രത്തിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് കറിവേപ്പില നന്നായി വറുത്തെടുക്കുക. ഇവ എല്ലാം കൂടി പൊടിച്ചെടുക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി, കടുക്, അര ടേബിൾ സ്പൂൺ കടല പരിപ്പ്, ഉഴുന്ന് എന്നിവ വറക്കുക. അതിലേക്ക് വറ്റൽ മുളക്, പച്ച നിലക്കടല എന്നിവ ഇട്ട് വറുക്കാം. പൊടിച്ചു വച്ച മസാലയും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കുക. അതിലേക്ക് വേവിച്ച ചോറ് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. നാളികേരം ചേർത്ത് ഇളക്കി തീ അണയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *