"> റംബുട്ടാൻ പുളിശ്ശേരി | Malayali Kitchen
HomeFood Talk റംബുട്ടാൻ പുളിശ്ശേരി

റംബുട്ടാൻ പുളിശ്ശേരി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

റംബുട്ടാൻ – 10 എണ്ണം

നാളികേരം – 1 കപ്പ്

തൈര് (പുളി ഇല്ലാത്തത്) – 1/2 കപ്പ്

മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

പച്ചമുളക് – 4 എണ്ണം

കടുക് – 1/2 ടീസ്പൂൺ

ജീരകം – 1/4 ടീസ്പൂൺ

ഉലുവ – 1/8 ടീസ്പൂൺ

ചെറിയ ഉള്ളി – 3 എണ്ണം

ഉണക്ക മുളക് – 2 എണ്ണം

പഞ്ചസാര – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം;-

മാമ്പഴം പോലെ സുലഭമായ റംബുട്ടാൻ വെച്ച് ഒരു പുളിശ്ശേരി ആയാലോ. അതിനായി 10 റംബുട്ടാൻ തൊലി കളഞ്ഞ് ഉപ്പും മഞ്ഞളും 3 പച്ചമുളകും ചേർത്ത് വേവിക്കുക. റംബുട്ടാന്റെ മധുരം അനുസരിച്ച് 1 ടീസ്പൂൺ മുതൽ 2 ടീസ്പൂൺ വരെ പഞ്ചസാര ചേർത്ത് കൊടുക്കാം. ഇതിലേക്ക് ½ കപ്പ് തേങ്ങ, 1 പച്ചമുളക്, ¼ ടീസ്പൂൺ ജീരകം എന്നിവ വെണ്ണ പോലെ അരച്ചതും ½ കപ്പ് പുളി ഇല്ലാത്ത തൈരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി പുളി ഉള്ള തൈര് ആണെങ്കിൽ 2-3 ടേബിൾസ്പൂൺ ചേർത്താൽ മതി. ചെറുതായി തിള വന്നാൽ നമുക്ക് പുളിശ്ശേരി മാറ്റി വയ്ക്കാം. ശേഷം കടുക് പൊട്ടിച്ചാൽ റംബുട്ടാൻ പുളിശ്ശേരി റെഡി.

Leave a Reply

Your email address will not be published. Required fields are marked *