3 August, 2020
ഗോതമ്പ് ലഡ്ഡു

ചേരുവകൾ :-
നുറുക്ക് ഗോതമ്പ് – 1 കപ്പ്
പഞ്ചസാര – 1 കപ്പ്
വെള്ളം – 3 1/2 കപ്പ്
നെയ്യ് – 1 ടീസ്പൂൺ
ഫുഡ്കളർ – 1 നുള്ള്
നട്സ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം;-
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഗോതമ്പ് നല്ല പോലെ വറുത്തു മാറ്റി വയ്ക്കുക, ഇനി അതേ പാത്രത്തിൽ വെള്ളവും കളറും കൂടി തിളപ്പിക്കുക, തിളച്ച് വരുമ്പോൾ ഗോതമ്പ് ചേർത്ത് ഇളക്കി നല്ലത് പോലെ വെന്ത് വെള്ളം വറ്റിവരുമ്പോൾ പഞ്ചസാരയും നെയ്യും കൂടെ ചേർത്ത് ഇളക്കി വരട്ടി ഇറക്കുക, തണുക്കുമ്പോൾ ഉരുട്ടി നട്സ് വെച്ച് അലങ്കരിക്കാം