"> കറിവേപ്പില ചമ്മന്തി | Malayali Kitchen
HomeFood Talk കറിവേപ്പില ചമ്മന്തി

കറിവേപ്പില ചമ്മന്തി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ :-

കൊത്തമല്ലി – 1 ടേബിൾ സ്പൂൺ

കടല പരിപ്പ്, ഉഴുന്ന് പരിപ്പ് – 1/2 ടേബിൾ സ്പൂൺ വീതം

വറ്റൽ മുളക് – 20 എണ്ണം

പുളി (കുരു കളഞ്ഞത് ) – ഒരു ചെറുനാരങ്ങ വലുപ്പത്തിൽ

കറിവേപ്പില – 300 ഗ്രാം

കല്ലുപ്പ് – 1 1/2 ടീ സ്പൂൺ

ശർക്കര (പൊടിച്ചത് ) – 1 ടീ സ്പൂൺ

തയാറാക്കുന്ന വിധം;-

ചീന ചട്ടി ചൂടാക്കി മല്ലി വറക്കുക. അതിലേക്ക് പരിപ്പുകളും ചേർക്കുക. ഇത് ബ്രൗൺ നിറമാകും വരെ വറുത്തശേഷം മുളകും ചേർത്ത് 5 മിനിറ്റ് വറക്കുക. ശേഷം ഇതിലേക്ക് പുളിയും ചേർക്കാം. കറിവേപ്പില ഇതിലേക്കിട്ട് പൊടിക്കാനുള്ള പാകമാകുംവരെ വറക്കുക. ഇതിൽ ഉപ്പ്, ശർക്കര എന്നിവയും ചേർക്കാം. ചീനച്ചട്ടി തണുത്ത ശേഷം ഈ ചേരുവകളെല്ലാം മിക്സിയിൽ പൊടിച്ചെടുക്കുക. ഇത് ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *