"> ബനാന ചോക്ലേറ്റ് കേക്ക്‌ | Malayali Kitchen
HomeFood Talk ബനാന ചോക്ലേറ്റ് കേക്ക്‌

ബനാന ചോക്ലേറ്റ് കേക്ക്‌

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

ഗോതമ്പ് പൊടി – 1 1/2 കപ്പ്

പഴം പഴുത്തത് ( റോബസ്റ്റാ) – 2

കൊക്കോ പൗഡർ -, 1/2 കപ്പ്

മുട്ട – 2

പഞ്ചസാര – 3/4 കപ്പ്‌

ബേക്കിങ് സോഡ – 1 ടീസ്പൂൺ

ഉപ്പ് – 1/4 ടീസ്പൂൺ

എണ്ണ – 1/3 കപ്പ്

വാനില എസൻസ് – 1ടീസ്പൂൺ

പാൽ – 1/2 കപ്പ്‌

തയാറാക്കുന്ന വിധം;-

ഒരു ബൗളിൽ പഴം ഇട്ട് നന്നായി ഉടച്ചെടുക്കുക അല്ലെങ്കിൽ മിക്സിയിൽ അരച്ചെടുത്താലും മതി. ഇതിലേക്ക് രണ്ട് മുട്ട, ഓയിൽ, പഞ്ചസാര , വാനില എസൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക . ഇനി ഒരു അരിപ്പ വച്ച് ഗോതമ്പ് പൊടി, ബേക്കിംഗ് സോഡ , കൊക്കോ പൗഡർ , ഉപ്പ് എന്നിവ ഇട്ട് അരിച്ചെടുക്കുക, ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്യുക. ഇപ്പോൾ കട്ടിയുള്ള മാവിയിരിക്കും ഇതിലേക്ക് അര കപ്പ് പാലും കൂടി ചേർത്ത് മിക്സ് ചെയ്യുക . ഇപ്പോൾ മീഡിയം തിക്ക് ബാറ്റർ ആയി കിട്ടും . കേക്കിനുള്ള മാവ് റെഡി ആയി . ഈ മാവ് ഒരു കേക്ക് ടിന്നിൽ ഒഴിക്കുക . പ്രീ ഹീറ്റഡ് ഓവനിൽ 165 ഡിഗ്രിയിൽ 50 മുതൽ 55 മിനിറ്റ് വരെ ബേക്ക് ചെയ്യുക. നല്ല ഹെൽത്തി ആയ വീറ്റ് ബനാന ചോക്ലേറ്റ് കേക്ക് റെഡി.

Leave a Reply

Your email address will not be published. Required fields are marked *