"> രാസ് ഓംലെറ്റ് | Malayali Kitchen
HomeFood Talk രാസ് ഓംലെറ്റ്

രാസ് ഓംലെറ്റ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

ഓംലെറ്റിന്

മുട്ട- നാല്

സവാള അരിഞ്ഞത്- രണ്ട് ടേബിള്‍ സ്പൂണ്‍

പച്ചമുളക് അരിഞ്ഞത്- ഒരു ടീസ്പൂണ്‍

ഉപ്പ്- പാകത്തിന്

കുരുമുളക്‌പൊടി- ഒരു ടീസ്പൂണ്‍

എണ്ണ- ആവശ്യത്തിന്

മസാല തയ്യാറാക്കാന്‍

സവാള അരിഞ്ഞത്- രണ്ട്

ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്- രണ്ട് ടീസ്പൂണ്‍

തക്കാളി- ഒന്ന്

തേങ്ങാപ്പാല്‍- ഒരു കപ്പ്

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

ഉപ്പ്- പാകത്തിന്

കടുക്- ഒരു ടീസ്പൂണ്‍

കറിവേപ്പില- രണ്ട് തണ്ട്

മുളക് പൊടി- ഒരു ടീസ്പൂണ്‍

ഗരംമസാല- ഒരു ടീസ്ഫൂണ്‍

എണ്ണ- ആവശ്യത്തിന്

മല്ലിയില, നുറുക്കിയത്- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം;-

ഓംലെറ്റിന്റെ ചേരുവകളെല്ലാം ഒരു ബൗളിലിട്ട് അടിച്ചെടുക്കുക. പാനില്‍ എണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ ഓംലെറ്റ് തയ്യാറാക്കുക. ഇത് മാറ്റി വയ്ക്കാം. ശേഷം ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പിലയും ചേര്‍ക്കാം. ഇനി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സവാള, തക്കാളി കഷണങ്ങളാക്കിയത് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. തക്കാളി വേവുന്നത് വരെ ഇളക്കാം. ഇതില്‍ പാകത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരംമസാല, മുളക്‌പൊടി എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത്‌ തിളവരുമ്പോഴേക്കും തീ ഓഫ് ചെയ്യുക. ഇനി ആദ്യം തയ്യാറാക്കിയ ഓംലെറ്റ് ഒരു പാത്രത്തില്‍ കഷണങ്ങളാക്കി വയ്ക്കുക. ഇതിന് മുകളില്‍ ഈ ഗ്രേവി ഒഴിച്ചു കൊടുക്കാം. ഓംലെറ്റ് കഷണങ്ങള്‍ ഗ്രേവിയില്‍ മുങ്ങിക്കിടക്കണം. ഇനി മല്ലിയില വിതറി അലങ്കരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *