5 August, 2020
വിയറ്റ്നാമീസ് റോള്‍

ചേരുവകള്‍;-
റൈസ് പേപ്പര്‍ ഷീറ്റ്- എട്ടെണ്ണം
കാരറ്റ്- 200 ഗ്രാം
സ്പ്രിങ് ഒണിയന്‍- ആവശ്യത്തിന്
ലെറ്റിയൂസ്- ആവശ്യത്തിന്
തായ് ബേസില്‍ -20 ഗ്രാം
പുതിനയില- 20 ഗ്രാം
മല്ലിയില- 20 ഗ്രാം
ചെറുനാരങ്ങാനീര്- രണ്ട് ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി- ഒരു തുടം
പഞ്ചസാര – രണ്ട് ടേബിള്‍സ്പൂണ്‍
ചില്ലിസോസ്- അര ടീസ്പൂണ്‍
നിലക്കടല- മൂന്ന് ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം;-
കാരറ്റ്, സ്പ്രിങ് ഒണിയന്‍, തായ് ബേസില്‍ എന്നിവ നേരിയതായി മുറിക്കുക. മല്ലിയില, പുതിനയില എന്നിവ നുറുക്കി ഇവയിലേക്ക് ചേര്‍ക്കണം. ലെറ്റിയൂസ് ഓരോ ഇലകളായി എടുത്ത് റൈസ് പേപ്പര്‍ ഷീറ്റിന്റെ ആകൃതിയില്‍ മുറിക്കുക. ഒരു ബൗളില്‍ ചെറുചൂടുവെള്ളം എടുത്തുവെക്കുക. ഓരോ റൈസ് ഷീറ്റും ഈ വെള്ളത്തില്‍ മുക്കി 15 സെക്കന്റ് വെച്ച് വെള്ളം കളയാന്‍ വെക്കുക. ഓരോ ഷീറ്റും നിരത്തി വെച്ച് ഓരോന്നിലും ഓരോ ലെറ്റിയൂസ് വീതം വെക്കുക. എന്നിട്ട് പച്ചക്കറി സ്റ്റഫിങ് നിരത്തിയശേഷം റോള്‍ ചെയ്തെടുക്കാം. ചെറുനാരങ്ങാനീര്, വെളുത്തുള്ളി നുറുക്കിയത്, പഞ്ചസാര, ചില്ലിസോസ്, നിലക്കടല എന്നിവ ഒരു ബൗളിലിട്ട് ഇളക്കി സോസ് തയ്യാറാക്കുക. എന്നിട്ട് സോസിനൊപ്പം റോള്‍ വിളമ്പാം.