"> ബട്ടര്‍മില്‍ക്ക് ഫ്രൈഡ് ചിക്കന്‍ ബര്‍ഗര്‍ | Malayali Kitchen
HomeFood Talk ബട്ടര്‍മില്‍ക്ക് ഫ്രൈഡ് ചിക്കന്‍ ബര്‍ഗര്‍

ബട്ടര്‍മില്‍ക്ക് ഫ്രൈഡ് ചിക്കന്‍ ബര്‍ഗര്‍

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

ബോണ്‍ലെസ് ചിക്കന്‍- 100ഗ്രാം

ബട്ടര്‍ മില്‍ക്ക്- ഒരു കപ്പ്

കുരുമുളക്‌പൊടി- ഒരു ടേബിള്‍ സ്പൂണ്‍

പാപ്രിക്ക- ഒരു ടീസ്പൂണ്‍

തൈം- ഒരു ടേബിള്‍ സ്പൂണ്‍

റോസ്‌മേരി- ഒരു ടേബിള്‍ സ്പൂണ്‍

ഒറിഗാനോ- ഒരു ടേബിള്‍ സ്പൂണ്‍

വെള്ളക്കുരുമുളക്- ഒരു ടീസ്പൂണ്‍

കാശ്മീരി ചില്ലി- ഒരു ടീസ്പൂണ്‍

റൊട്ടിപ്പൊടി- ഒരു കപ്പ്

ബര്‍ഗര്‍ ബണ്‍

ലെറ്റിയൂസ്- രണ്ടോ മൂന്നോ ഇലകള്‍

ഒനിയന്‍ റിലീഷ്- അര കപ്പ്

മയോണൈസ്- രണ്ട് ടേബിള്‍ സ്പൂണ്‍

എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ഒരു ബൗളില്‍ കുരുമുളക് പൊടി, ഉപ്പ്, പാപ്രിക്ക, റോസ്‌മേരി, തൈം, ഒറിഗാനോ, വള്ളക്കുരുമുളക് പൊടിച്ചത്, കാശ്മീരി ചില്ലി എന്നിവ ഇടുക. ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ഇട്ട് നന്നായി ഇളക്കാം. ചേരുവകളെല്ലാം ചിക്കനില്‍ നല്ലപോലെ പിടിക്കണം. ഈ ചിക്കന്‍ ബട്ടര്‍ മില്‍ക്കില്‍ മൂക്കിയ ശേഷം നാല് മണിക്കൂര്‍ മാറ്റി വയ്ക്കാം. ഇനി ഒരു പാത്രത്തില്‍ റൊട്ടിപ്പൊടി എടുത്ത് അതില്‍ ചിക്കന്‍ മുക്കി എടുക്കാം. എണ്ണ നന്നായി തിളച്ച ശേഷം അതില്‍ ഈ ചിക്കന്‍ ഗോള്‍ഡന്‍ നിറമാകുന്നതുവരെ വറുത്ത് കോരുക. ശേഷം രണ്ട് ബര്‍ഗര്‍ ബണ്‍ എടുക്കാം. രണ്ടിലും ലെറ്റിയൂസ് ഇലകള്‍, ഒനിയന്‍ റിലീഷ്, മയോണൈസ് എന്നിവ വച്ച ശേഷം നടുവില്‍ ചിക്കന്‍ വയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *