5 August, 2020
ദാൽ റൈസ്

ചേരുവകൾ;-
പൊന്നിയരി -രണ്ട് കപ്പ് (കഴുകിയത്)
പരിപ്പ് -50 ഗ്രാം
വെള്ളം -നാല് കപ്പ്
വെജിറ്റബിൾ ഓയിൽ -ഒരു ടേബിൾ സ്പൂൺ
പച്ചമുളക് -മൂന്നെണ്ണം (നീളത്തിൽ മുറിച്ചത്)
സവാള -ഒരെണ്ണം (കനം കുറച്ച് അരിഞ്ഞത്)
ഉപ്പ് -പാകത്തിന്
മഞ്ഞൾപ്പൊടി -ഒരു നുള്ള്
ഗരം മസാല -അര ടീസ്പൂൺമല്ലിയില -ഒരു തണ്ട്
തയ്യാറാക്കുന്ന വിധം;-
കുക്കറിൽ വെള്ളമൊഴിച്ച് അരിയും പരിപ്പ് കഴുകിയതും ഉപ്പും അതിലേക്കിട്ട് അടച്ച് രണ്ട് വിസിൽ വരുന്നതുവരെ വേവിക്കുക. ഒരു ഫ്രൈയിംഗ് പാനിൽ ഓയിൽ ചൂടാക്കി പച്ചമുളക്, സവാള, ഉപ്പ്, മഞ്ഞൾപ്പൊടി, ഗരം മസാല ഇവ ചേർത്ത് സവാള ചുവന്ന നിറമാകുന്നതുവരെ വഴറ്റുക.
വേവിച്ചുവച്ചിരിക്കുന്ന അരിയും പരിപ്പും ഇതിലേക്ക് ചേർത്ത് ഇളക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി മല്ലിയില വിതറി അലങ്കരിച്ച് വിളമ്പാം.