"> വഴുതനങ്ങ അവിയൽ | Malayali Kitchen
HomeFood Talk വഴുതനങ്ങ അവിയൽ

വഴുതനങ്ങ അവിയൽ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

വഴുതനങ്ങ അവിയലിനു മുറിക്കും പോലെ നീളത്തിൽ അരിഞ്ഞത് – ഒന്നര കപ്പ്

തേങ്ങാ തിരുമ്മിയത് – 3/4 കപ്പ്

ജീരകം – 1 ടീസ്പൂൺ

ചുവന്നുള്ളി – 3- 4 എണ്ണം

പച്ചമുളക് – 5,6 എണ്ണം

മഞ്ഞൾപ്പൊടി -1 ടീസ്പൂൺ

വെളിച്ചെണ്ണ – 2- 3 ടീസ്പൂൺ

കറിവേപ്പില – അല്പം

തൈര് – 1/2 cup (അല്ലെങ്കിൽ സ്വാദിനനുസരിച്ച് )

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ആദ്യം വഴുതനങ്ങ അല്പം ഉപ്പു പുരട്ടി പതിനഞ്ചു മിനിറ്റോളം വെക്കുക. അതിനു ശേഷം ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി അതിലേക്ക് വഴുതനങ്ങ ചെറുതായി പിഴിഞ്ഞ് ചേർക്കുക. ഒന്ന് രണ്ടു മിനിറ്റുകൾ വഴറ്റിയതിനു ശേഷം മഞ്ഞൾപ്പൊടിയും അല്പം ഉപ്പും ചേർത്ത് അടച്ചു വെച്ച് വേവിക്കുക.
വെള്ളം ചേർക്കേണ്ടതില്ല. ഇനി തേങ്ങാ , ജീരകം, പച്ചമുളക് , ചുവന്നുള്ളി , വെളുത്തുള്ളി എന്നിവ അവിയലിനു അരയ്ക്കും പോലെ തരുതരുപ്പായി അരച്ചെടുക്കുക. അരയ്ക്കുമ്പോൾ തൈര് കൂടി ചേർക്കാം. വഴുതനങ്ങ പാതി വെന്തു വരുമ്പോൾ ഈ അരപ്പും അല്പം വെള്ളവും തളിച്ച് പതുക്കെ മിക്സ് ചെയ്തു വീണ്ടും ചെറുതീയിൽ അടച്ചു വെച്ച് പാകം ചെയ്യുക. വഴുതനങ്ങയും അരപ്പും ചെറുതീയിൽ തന്നെ നന്നായി വെന്തു പാകമായി വരുമ്പോൾ കറിവേപ്പില കൈയിൽ ചെറുതായി ഞെരടി മീതെ വിതറാം. വാങ്ങി വച്ചതിനു ശേഷം വെളിച്ചെണ്ണയും മീതെ ഒഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *