"> ഓട്സ് ഓംലെറ്റ് | Malayali Kitchen
HomeFood Talk ഓട്സ് ഓംലെറ്റ്

ഓട്സ് ഓംലെറ്റ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

ഓട്സ്- അരക്കപ്പ്

മുട്ട- നാലെണ്ണം

പാൽ- അരകപ്പ്

സവാള കഷ്ണങ്ങളാക്കിയത് – 2

തക്കാളി കഷ്ണങ്ങളാക്കിയത്- 1

കാരറ്റ് ​ഗ്രേറ്റ് ചെയ്തത്- 1

കാപ്സിക്കം നുറുക്കിയത്- 1

ഇഞ്ചി ചതച്ചത്- 6 എണ്ണം

പച്ചമുളക്- രണ്ടെണ്ണം

കുരുമുളകുപൊടി- ഒരുനുള്ള്

മഞ്ഞൾപ്പൊടി- ഒരുനുള്ള്

ഒറി​ഗാനോ പൗഡർ- ഒരു ടീസ്പൂൺ

ഉപ്പ്- ആവശ്യത്തിന്

വെണ്ണ-അരടീസ്പൂൺ

ഒലിവ് ഓയിൽ- അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം;-

ഓട്സ് പൊടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും ഒറി​ഗാനോയും കുരുമുളകുപൊടിയും ചേർക്കുക. ഈ മിശ്രിതത്തിലേക്ക് പാൽ ചേർത്ത് മാവ് പരുവത്തിലാക്കുക. ഇതിലേക്ക് മുട്ട ചേർത്ത് നന്നായി അടിക്കുക. ഒരു പാനെടുത്ത് ഒലീവ് ഓയിലും വെണ്ണയും ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് പച്ചക്കറികളിട്ട് വഴറ്റുക. ശേഷം മുട്ട-ഓട്സ് മിശ്രിതം ചേർക്കുക. ഇരുവശവും മറിച്ചിട്ട് വേവിക്കുക.

Leave a Reply

Your email address will not be published. Required fields are marked *