6 August, 2020
കോഴി പൊരിച്ചത്

ചേരുവകള്‍;-
ഒരു ചിക്കന്‍ – രണ്ട് കിലോ
സവാള- രണ്ടെണ്ണം
കാരറ്റ്- രണ്ടെണ്ണം
സെലറി- രണ്ട് തണ്ട്
വെളുത്തുള്ളി- ഒന്ന്
കോള്‍ഡ് പ്രെസ്ഡ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍- ആവശ്യത്തിന്
മല്ലിപ്പൊടി- കുറച്ച്
നാരങ്ങ
മിക്സെഡ് ഹെര്‍ബ്സ്, തൈം, റോസ്മേരി- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്
കുരുമുളക് പൊടി- പാകത്തിന്
തയ്യാറാക്കുന്ന വിധം;-
ഓവന് 240 ഡിഗ്രി സെല്‍ഷ്യസില്‍ പ്രീഹീറ്റ് ചെയ്യുക. ചിക്കന്‍ നന്നായി വൃത്തിയാക്കി മാറ്റി വയ്ക്കാം. കാരറ്റ്, സവാള എന്നിവ അരിഞ്ഞ് വയ്ക്കുക. വെളുത്തുള്ളി തൊലിയോടു കൂടി തന്നെ ചതച്ചെടുക്കാം. ഇനി ഹെര്‍ബുകളും നുറുക്കി എടുക്കുക. വലിയ റോസറ്റിങ് ട്രേയില്‍ വെര്‍ജിന്‍ കോക്കനട്ട് ഒായിലും മല്ലിപ്പൊടിയും ആദ്യം തയ്യാറാക്കിയ പച്ചക്കറികളും മിക്സ് ചെയ്യുക. ഇനി ബാക്കിയുള്ള മല്ലിപ്പൊടി വെളിച്ചെണ്ണയില്‍ കുതിര്‍ത്തെടുക്കാം. ഇതും ഉപ്പും കുരുമുളക് പൊടിയും ചിക്കനില്‍ നന്നായി പുരട്ടുക. ഇനി ചിക്കന്‍ പച്ചക്കറികള്‍ക്ക് മുകളില്‍ വയ്ക്കാം. ശേഷം മുകളിലായി നാരങ്ങാനീര് ഒഴിക്കണം. ഒരു നാരങ്ങ ചിക്കന്‍ ഉള്ളിലേക്ക് വയ്ക്കണം. ഒപ്പം കുറച്ച ഹെര്‍ബ്സും. ഇനി ഓവന് 200 ഡിഗ്രി സെല്‍ഷ്യസിലേക്ക് ചൂട് കുറക്കാം. ചിക്കന്‍ ഒന്നര മണിക്കൂര്‍ ഈ ചൂടില്‍ വേവിക്കാം. ചിക്കന്‍ വെന്തുകഴിഞ്ഞാല്‍ ഒരു ട്രേയിലേക്ക മാറ്റി ഒരു ടിന് ഫോയില്‍ കൊണ്ട് കവര്‍ ചെയ്ത് 15 മിനിറ്റ് വയ്ക്കുക. ഇനി സേര്‍വിങ് പ്ലേറ്റിലേക്ക് മാറ്റിക്കോളൂ.