"> ഉരുളക്കിഴങ്ങ് പലഹാരം | Malayali Kitchen
HomeFood Talk ഉരുളക്കിഴങ്ങ് പലഹാരം

ഉരുളക്കിഴങ്ങ് പലഹാരം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

ഉരുളക്കിഴങ്ങ് – 2 എണ്ണം

വെളുത്തുള്ളി – 2 അല്ലി (ചെറുതായി മുറിച്ചത് )

ചതച്ചമുളക് – 1 ടീസ്പൂൺ

റവ – അര കപ്പ് (പൊടിച്ചത് )

പത്തിരിപ്പൊടി – 1 കപ്പ്‌

മല്ലിയില – ആവശ്യത്തിന്

ഓയിൽ -അര ടേബിൾസ്പൂൺ

വെള്ളം – അര കപ്പ്

ഉപ്പ് – ആവശ്യത്തിന്

മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

ഓയിൽ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം;-

ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുക്കണം.
ശേഷം കുറച്ച് ഓയിൽ ചൂടാക്കി അതിൽ വെളുത്തുള്ളിയും ചതച്ചമുളകും ചേർത്ത് മൂപ്പിച്ചതിന് ശേഷം വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് റവ കുറുക്കിയെടുക്കണം.
റവ മിശ്രിതം ഒന്ന് തണുത്തതിനു ശേഷം പുഴുങ്ങി പൊടിച്ചെടുത്ത ഉരുളക്കിഴങ്ങിൽ ചേർക്കാം .
ഇതിൽ പത്തിരിപ്പൊടിയും ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും മല്ലിയിലയും ചേർത്ത് നന്നായി കുഴച്ച് വട്ടത്തിൽ മുറിച്ച് എണ്ണയിൽ വറുത്തെടുക്കാം. നല്ല രുചികരവും വേഗത്തിൽ ഉണ്ടാക്കാൻ പറ്റിയ നാലുമണി പലഹാരവുമാണിത്.

Leave a Reply

Your email address will not be published. Required fields are marked *