"> വട്ടയപ്പം ഉണ്ടാക്കാം | Malayali Kitchen
HomeFood Talk വട്ടയപ്പം ഉണ്ടാക്കാം

വട്ടയപ്പം ഉണ്ടാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

ചക്കപ്പഴം -10 ചുള

വെള്ളത്തിൽ കുതിർത്ത പച്ചരി -1കപ്പ്‌

ശർക്കര പാനി -1 കപ്പ്‌

തേങ്ങ തിരുമ്മിയത് -1 കപ്പ്‌

ചോറ് -1/2 കപ്പ്‌

ജീരകം -1 സ്പൂൺ

ഏലയ്ക്ക -4 എണ്ണം

ഇൻസ്റ്റന്റ് യീസ്റ്റ്‌ -1 ടീസ്പൂൺ

അരിഞ്ഞ ചക്ക പഴം -1/2 കപ്പ്‌

വെള്ളം -1 കപ്പ്‌

തയാറാക്കുന്ന വിധം;-

പച്ചരി, ചക്കപ്പഴം, ശർക്കര പാനി, തേങ്ങ, ചോറ്, ജീരകം ഏലയ്ക്ക, യീസ്റ്റ്‌ എന്നിവ കുറച്ച് വെള്ളവും ഒഴിച്ച് നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഇത് 5 മണിക്കൂർ വരെ പുളിയ്ക്കാൻ വയ്ക്കുക.

പുളിച്ച ശേഷം ആവശ്യത്തിന് പഞ്ചസാര ചേർത്ത് കലക്കി എടുക്കാം. അപ്പചെമ്പിൽ വെള്ളം നിറച്ച് ചൂടാക്കി, ആവി വരുമ്പോൾ നെയ്യ് തടവി പേറ്റിൽ മാവ് ഒഴിച്ച് മുകളിൽ അരിഞ്ഞ ചക്കപ്പഴവും ഇട്ട് 10–20 മിനിറ്റ് നല്ല തീയിൽ വേവിച്ച് എടുക്കാം. തണുത്തതിന് ശേഷം മുറിച്ച് കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *