"> റവ കൊണ്ട് ആവിയിൽ വേവിക്കുന്ന നാലുമണി പലഹാരം | Malayali Kitchen
HomeFood Talk റവ കൊണ്ട് ആവിയിൽ വേവിക്കുന്ന നാലുമണി പലഹാരം

റവ കൊണ്ട് ആവിയിൽ വേവിക്കുന്ന നാലുമണി പലഹാരം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

റവ – ഒരു കപ്പ്

പഞ്ചസാര – അര കപ്പ്

മുട്ട – 3 (പകരം പാൽ ഉപയോഗിക്കാം)

ഏലയ്ക്ക – 2 എണ്ണം

ബേക്കിങ് പൗഡർ – അര ടീസ്പൂൺ

നെയ്യ് – ഒന്നര ടേബിൾസ്പൂൺ

ഉണക്ക മുന്തിരി

കശുവണ്ടിപ്പരിപ്പ്

തയാറാക്കുന്ന വിധം;-

ഒരു ചട്ടിയിൽ‍ അര ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ഉണക്കമുന്തിരിയും കശുവണ്ടിപ്പരിപ്പും വറുത്ത് എടുക്കാം.

മികിസിയുടെ ജാറിൽ റവയും പഞ്ചസാരയും ഇട്ട് നന്നായി പൊടിച്ച് എടുക്കണം, മിക്സിയുടെ ചെറിയ ജാർ ഇതിനായി ഉപയോഗിക്കാം. ശേഷം വലിയ ജാറിലേക്ക് മാറ്റി ഇതിലേക്ക് മുട്ട, ഏലയ്ക്ക, നെയ്യ് എന്നിവ ചേർത്ത് അടിച്ച് എടുക്കാം. ഈ മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് നന്നായി ബേക്കിങ് പൗഡർ ചേർത്ത് യോജിപ്പിച്ച് എടുക്കാം.

ചെറിയ സ്റ്റീൽ പാത്രത്തിൽ അൽപം എണ്ണ തടവിയെടുത്ത ശേഷം മാവ് ഒഴിച്ച് ഇതിലേക്ക് വറത്ത് വച്ചിരിക്കുന്ന കശുവണ്ടിയും ഉണക്ക മുന്തരിയും ചേർത്ത് കൊടുക്കാം. സ്റ്റീമറിൽ ആവി വരാൻ തുടങ്ങിയ ശേഷം ഈ പാത്രം അതിൽ വയ്ക്കാം. മീഡിയം തീയിൽ 10 മിനിറ്റ് കൊണ്ട് വെന്തു കിട്ടും. ചൂട് കുറഞ്ഞശേഷം കഴിക്കാം. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന പലഹാരമാണിത്.

Leave a Reply

Your email address will not be published. Required fields are marked *