"> പത്രോട | Malayali Kitchen
HomeFood Talk പത്രോട

പത്രോട

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

ചേമ്പില – 4 – 5 എണ്ണം

കടലമാവ് – 2 കപ്പ്

മല്ലിപ്പൊടി – 1 ടീസ്പൂൺ

ജീരകപ്പൊടി – 1/2 ടീസ്പൂൺ

കായം – 1/4 ടീസ്പൂൺ

ഗരം മസാല – 1 ടീസ്പൂൺ

കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

ഡ്രൈ മാംഗോ പൗഡർ – 1/4 ടീസ്പൂൺ

വെളുത്ത എള്ള് – 1 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ആക്കിയത് -1 1/2 ടേബിൾസ്പൂൺ

പുളിവെള്ളം / ഉപ്പ് / വെള്ളം /എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം;-

ചേമ്പില തണ്ടും ഇലയുടെ അടിയിലെ കട്ടിയുള്ള ഭാഗവും മുറിച്ച് മാറ്റിയ ശേഷം ഉപ്പും മഞ്ഞളും പുളിയും കൂടി കലക്കിയ വെള്ളത്തിൽ ഇട്ട് നന്നായി കഴുകി തുടച്ച് വയ്ക്കാം.

കടലമാവും മല്ലിപ്പൊടിയും ജീരകപ്പൊടിയും കായവും ഗരം മസാലയും കാശ്മീരി മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഡ്രൈ മാംഗോ പൊടിയും വെളുത്ത എള്ളും, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ആക്കിയതും പുളി വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കലക്കി എടുക്കുക. കുറച്ച് കട്ടിയുള്ള മാവ് ആയിരിക്കാൻ ശ്രദ്ധിക്കണം.

ഇനി ഒരു ചേമ്പില എടുത്തു കമഴ്ത്തി വയ്ക്കുക. ഇതിന്റെ മുകളിലായി മാവ് തേച്ച് കൊടുക്കാം. ഇനി മറ്റൊരു ഇല എടുത്ത് എതിരായിട്ട് വെച്ച് കൊടുക്കാം. ഇത് പോലെ രണ്ടോ മൂന്നോ ഇലകൾ അടുക്കി വെച്ച ശേഷം മൂന്ന് വശത്തുനിന്നും മടക്കി ചുരുട്ടി എടുക്കാം.
25 മുതൽ 30 മിനിട്ട് വരെ ആവിയിൽ വേവിച്ചെടുക്കാം. നന്നായി തണുത്ത ശേഷം മുറിച്ച് എടുക്കാം. കുറേക്കൂടി രുചി കൂട്ടാൻ ഒരു പാനിൽ അല്പം എണ്ണ തടവി ചെറു തീയിൽ 2 വശവും മൊരിച്ച് എടുക്കാം .

Leave a Reply

Your email address will not be published. Required fields are marked *