"> മുട്ട ഇല്ലാത്ത ഓംലെറ്റ് | Malayali Kitchen
HomeFood Talk മുട്ട ഇല്ലാത്ത ഓംലെറ്റ്

മുട്ട ഇല്ലാത്ത ഓംലെറ്റ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

ചെറുപയർ പരിപ്പ് – 1 കപ്പ്

ഇഞ്ചി – ചെറിയ കഷണം

പച്ചമുളക് – 1

റെഡ് ചില്ലി ഫ്ലെക്സ് – 1/2 ടീസ്പൂൺ

സവാള അറിഞ്ഞത് – 1 ടേബിൾസ്പൂൺ

തക്കാളി അറിഞ്ഞത് – 1 ടേബിൾസ്പൂൺ

മല്ലിയില അറിഞ്ഞത് – 1 ടേബിൾസ്പൂൺ

ബേക്കിങ് സോഡ – 1/4 ടീസ്പൂൺ

എണ്ണ

ബട്ടർ

ഉപ്പ്

തയാറാക്കുന്ന വിധം;-

ഒരു കപ്പ് ചെറുപയർ പരിപ്പ് ഏകദേശം 1 മണിക്കൂർ കുതർത്ത് എടുക്കുക.
വെള്ളം ഊറ്റി കളഞ്ഞ ശേഷം മിക്സിയുടെ ജാറിൽ ഒരു ചെറിയ കഷണം ഇഞ്ചി, ഒരു പച്ചമുളക് എന്നിവ ചേർത്ത് അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
ഈ പേസ്റ്റ് ഒരു പാത്രത്തിലേക്ക് മാറ്റുക. ആവശ്യമായ ഉപ്പും 1/2 ടീസ്പൂൺ റെഡ് ചില്ലി ഫ്ലെക്സും ചേർത്ത് നന്നായി ഇളക്കുക. ചെറുതായി അരിഞ്ഞ സവാള, തക്കാളി, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. 1/4 ടീസ്പൂൺ ബേക്കിങ് സോഡ ചേർത്ത് വീണ്ടും ഇളക്കുക. അല്പം എണ്ണ ഒഴിച്ച് പാൻ ചൂടാക്കുക. തയാറാക്കിയ മാവ് ഒഴിക്കുക. പാൻ അടച്ച് വെച്ച് 2 മിനിറ്റ് വേവിക്കുക അല്ലെങ്കിൽ അടിവശം നന്നായി വേവുന്നത്‌ വരെ. ശേഷം തിരിച്ചിട്ട് വേവിക്കുക.
ഓംലെറ്റിന്റെ നടുഭാഗത്ത് 1 ടീസ്പൂൺ ബട്ടർ ഇടുക (ബട്ടർ ഇട്ടാൽ രുചി കൂടും ). ഓംലെറ്റ് പൂർണ്ണമായും പാകം ആവുന്നത് വരെ വേവിക്കുക.

Leave a Reply

Your email address will not be published. Required fields are marked *