"> മാംഗോലസ്സി | Malayali Kitchen
HomeFood Talk മാംഗോലസ്സി

മാംഗോലസ്സി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ:-

1. മാമ്പഴം ( ചെറിയ കഷണങ്ങളാക്കിയത് ) – 1 കപ്പ്

2. കട്ടിയുള്ള തണുത്ത തൈര് – 3/4 കപ്പ്

3. തണുത്ത പാൽ – 1/3 കപ്പ്

4. പഞ്ചസാര – 1/4 കപ്പ്

5. ഐസ് ക്യൂബ് – 1/2 കപ്പ്

തയാറാക്കുന്ന വിധം:-

ഒരു മിക്സി ജാറിലേക്ക് ചെറിയ കഷണങ്ങളാക്കിയ മാമ്പഴം, തണുത്ത തൈര്, തണുത്ത പാൽ, പഞ്ചസാര, ഐസ് ക്യൂബ് എന്നിവ ചേർത്ത് നന്നായി 2 മിനിറ്റ് അരച്ചെടുക്കുക. പിന്നീട് ഒരു ഗ്ലാസ്സിലേക്ക് മാറ്റി ആവശ്യമെങ്കിൽ വീണ്ടും ഐസ് ക്യൂബ് ചേർക്കാം. നമ്മുടെ സ്വാദിഷ്ടമായ മാമ്പഴ ലസ്സി തണുപ്പോടെ കുടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *