"> മഷ്റൂം സൂപ്പ് | Malayali Kitchen
HomeFood Talk മഷ്റൂം സൂപ്പ്

മഷ്റൂം സൂപ്പ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

1. മഷ്‌റൂം കട്ട് ചെയ്തത്: 1 കപ്പ്

2. സവാള നുറുക്കിയത്: 1 എണ്ണം

3. ഇഞ്ചി നുറുക്കിയത്: 1 ടീസ്പൂൺ

4. വെളുത്തുള്ളി നുറുക്കിയത്: 1 ടീസ്പൂൺ

5. നെയ്യ് അല്ലെങ്കിൽ വെണ്ണ: 1 ടേബിൾ സ്പൂൺ

6. ഉപ്പ്, കുരുമുളകുപൊടി: ആവശ്യത്തിന്

7. വെള്ളം: 2 ഗ്ലാസ് (ആവശ്യമെങ്കില്‍)

8. കോൺഫ്ലവർ: 1 ടേബിൾ സ്പൂൺ

9. പാൽ: കാൽക്കപ്പ്

10. ബ്രോക്കോളി നുറുക്കിയത്: കാൽക്കപ്പ്

തയ്യാറാക്കുന്ന വിധം;-

ഒരു പാൻ എടുത്ത്‌ നെയ്യോ, വെണ്ണയോ ഒഴിച്ച്‌ ചൂടാകുമ്പോൾ സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ നുറുക്കിയതു ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക്‌ മുറിച്ചുവെച്ച മഷ്‌റൂം ഇട്ട്‌, ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിച്ചതും ഇട്ട്‌ ആവശ്യത്തിന് വെള്ളമൊഴിച്ച്‌ 10 മിനിറ്റ് വേവിക്കുക. സൂപ്പ് റെഡി. കുറുകിയ സൂപ്പാണ് വേണ്ടതെങ്കിൽ, ചൂടുവെള്ളത്തിൽ കുറച്ച്‌ കോൺഫ്ലവർ കലക്കി വെള്ളത്തിനുപകരം ഒഴിച്ച്‌ മഷ്‌റൂം വേവിച്ചാൽ മതി. അല്ലെങ്കിൽ പാൽ ചേർക്കാം. നല്ല വെളുത്ത കളറിൽ ടേസ്റ്റി ആയിക്കിട്ടും. ബ്രോക്കോളി വേണമെങ്കിൽ മഷ്‌റൂമിന്റെ കൂടെ ചേർത്ത് വേവിക്കാം. വേണമെങ്കിൽ ഒരുനുള്ള് മഞ്ഞളും പെരും ജീരകപ്പൊടിയും വേവിക്കുമ്പോൾ ചേർക്കാം.

Leave a Reply

Your email address will not be published. Required fields are marked *