"> ബ്രഡ് ഓംലറ്റ് | Malayali Kitchen
HomeFood Talk ബ്രഡ് ഓംലറ്റ്

ബ്രഡ് ഓംലറ്റ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

1. ബ്രഡ് കഷണങ്ങൾ -4 എണ്ണം

2. സവാള അരിഞ്ഞത് – 1/4 കപ്പ്

3. കാപ്സിക്കം അരിഞ്ഞത് – 1/4 കപ്പ്

4. ഉള്ളിത്തണ്ട്/ മല്ലിയില അരിഞ്ഞത് – 2 ടേബിൾ സ്പൂൺ

5. വെണ്ണ / നെയ്യ് – 4 ടേബിൾ സ്പൂൺ

6. മുട്ട – 2 എണ്ണം

7. കുരുമുളകു പൊടി – 1/4 ടീസ്പൂൺ

8. ഉപ്പ് – ആവശ്യത്തിന്

9.ചീസ് (നിർബ്ബന്ധമില്ല) – 4 ടേബിൾസ്പൂൺ

തയ്യാറാക്കുന്നവിധം;-

ആദ്യം ബ്രഡ് കഷണത്തിൻ്റെ നാലു വശങ്ങളും വിട്ടു പോകാത്ത രീതിയിൽ കത്തി കൊണ്ട് മുറിച്ച് അതിൻ്റെ ഉള്ളിൽ നിന്നും സമചതുരാകൃതിയിൽ ബ്രഡ് കഷണം മുറിച്ചെടുക്കുക. എന്നിട്ട് ആ മുറിച്ചെടുത്ത രണ്ടു ബ്രഡ് കഷണങ്ങളും പ്രത്യേകം മാറ്റി വക്കുക. ഇതേ രീതിയിൽ ബാക്കിയുള്ള ബ്രഡ് കഷണങ്ങളും മുറിച്ച് മാറ്റി വക്കുക. അതിനു ശേഷം ഒരു പാൻ മീഡിയം തീയിൽ ചൂടാക്കിയിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെണ്ണ അല്ലെങ്കിൽ നെയ്യ് ചേർത്ത് കൊടുക്കുക. വെണ്ണ ഒന്നു ഉരുകി വരുമ്പോൾ അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവാള ചേർത്ത് കുറച്ച് സമയം ഇളക്കിയതിനു ശേഷം അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കാപ്സികം, ഉള്ളിത്തണ്ട് എന്നിവ ചേർക്കുക. ഇതിനെ ഏകദേശം ഒരു മിനിറ്റോളം ഇളക്കി കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും ചേർത്ത് 3 മിനിറ്റ് ഇളക്കിയതിനു ശേഷം തീ ഓഫാക്കി വേറെ പാത്രത്തിലേക്ക് മാറ്റി വക്കുക.

Leave a Reply

Your email address will not be published. Required fields are marked *