"> ബീഫ് ഫ്രൈ | Malayali Kitchen
HomeFood Talk ബീഫ് ഫ്രൈ

ബീഫ് ഫ്രൈ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

1. ബീഫ് – 500 ഗ്രാം

(നന്നായി കഴുകി ചെറിയ കഷണങ്ങളായി മുറിച്ചത്)

2. മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

3. ഉപ്പ് – അര ടീസ്പൂണ്‍

4. നാരങ്ങാ നീര് – അര ടീസ്പൂണ്‍

5. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍

6. കുരുമുളക് പൊടിച്ചത് – 2 ടീസ്പൂണ്‍

7. വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍

8. പച്ചമുളക് – 2 എണ്ണം (രണ്ടായി പിളര്‍ന്നത്)

9. ചെറിയുള്ളി (ചെറുതായി അരിഞ്ഞത്) – 2 ടീസ്പൂണ്‍

10. തേങ്ങാക്കൊത്ത് – ഒന്നര ടേബിള്‍സ്പൂണ്‍

11. കുരുമുളക് ചതച്ചത് – അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം;-

ബീഫ്, മഞ്ഞള്‍പ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിച്ച് 10 മിനിറ്റ് വെയ്ക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളകുപൊടി ഇവ ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ രണ്ട് വിസില്‍ കേള്‍ക്കുന്നതുവരെ വേവിക്കുക (മണ്‍ചട്ടിയില്‍ വേവിച്ചാല്‍ സ്വാദേറും).

പ്രഷര്‍ പോയശേഷം കുക്കര്‍ തുറക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ പച്ചമുളക് വഴറ്റി അതിലേക്ക് ഉള്ളിയും കറിവേപ്പിലയും തേങ്ങാക്കൊത്തും ചേര്‍ത്ത് ഗോള്‍ഡന്‍ നിറം ആകുമ്പോള്‍ വേവിച്ചുവെച്ച ബീഫ് ചേര്‍ത്ത് നന്നായി ഫ്രൈ ചെയ്‌തെടുക്കുക. ആവശ്യമെങ്കില്‍ ഉപ്പ് ചേര്‍ത്തുകൊടുക്കാം. ഇതിലേക്ക് ഗരം മസാലയും കുരുമുളക് ചതച്ചതും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *