10 August, 2020
ചോറിനെ ഇടിയപ്പമാക്കാം

ചേരുവകൾ;-
ചോറ് – 1 കപ്പ്
അരിപ്പൊടി – മുക്കാൽ കപ്പ് ( ആവശ്യത്തിന് ചേർത്ത് കൊടുക്കണം)
ഉപ്പ്
തയാറാക്കുന്ന വിധം;-
മിക്സിയുടെ ജാറിൽ വെള്ളം ഒരു സ്പൂൺ വെള്ളം ചേർത്ത് ചോറ് നന്നായി അരച്ച് എടുക്കുക. ഇതിലേക്ക് ഉപ്പും കുറേശ്ശേ അരിപ്പൊടിയും ചേർത്ത് ഇടിയപ്പത്തിനുള്ള പരുവത്തിൽ മാവ് തയാറാക്കാം. അരിപ്പൊടി ആവശ്യത്തിന് മാത്രം ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കണം. മാവ് സേവാനാഴിയിൽ പിഴിഞ്ഞ് സ്റ്റീമറിൽ വച്ച് വേവിച്ച് എടുക്കാം. ചോറ് അൽപ്പം പോലും പാഴാക്കാതെ ഈ ലെഫ്റ്റ് ഓവർ രുചിക്കൂട്ടിലൂടെ ഉപയോഗിക്കാം.