"> പക്കാവട | Malayali Kitchen
HomeFood Talk പക്കാവട

പക്കാവട

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

കടല മാവ് – 1 കപ്പ്

അരിപ്പൊടി – 1/2 കപ്പ്

മുളക്‌ പൊടി – 1 ടീസ്പൂൺ

കുരുമുളക് പൊടി – 1/2 ടീസ്പൂൺ

കായപ്പൊടി – 1/2 ടീസ്പൂൺ

ബട്ടർ (വെണ്ണ ) – 1 ടേബിൾസ്പൂൺ

ഉപ്പ് – അവശ്യത്തിന്

കറിവേപ്പില – ഒരു പിടി

വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം;-

ഒരു ബൗളിൽ കടലമാവ് ,അരിപ്പൊടി , മുളകുപൊടി, കുരുമുളക് പൊടി , കായപൊടി , ഉപ്പ് , ബട്ടർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ഇഡിയപ്പത്തിന്റെ മാവ് പോലെ കുഴച്ചെടുക്കുക . ഇനി സേവനാഴിയിൽ പക്കാവടയുടെ ചില്ലിട്ട് മാവ് നിറയ്ക്കുക. ചൂടായ എണ്ണയിൽ മാവ് വൃത്താകൃതിയിൽ പിഴിയുക . നന്നായി മൂത്ത് കഴിയുമ്പോൾ കോരി മാറ്റി വയ്ക്കാം. തണുത്ത ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിടുക. കുറച്ച് കറിവേപ്പില കൂടി വറുത്ത് ചേർക്കാം. വളരെ എളുപ്പത്തിൽ പക്കവട റെഡി ആയി.

Leave a Reply

Your email address will not be published. Required fields are marked *