"> കുങ്കുമപൂവിൻ രുചിയിൽ ഫില്ലി ചായ | Malayali Kitchen
HomeFood Talk കുങ്കുമപൂവിൻ രുചിയിൽ ഫില്ലി ചായ

കുങ്കുമപൂവിൻ രുചിയിൽ ഫില്ലി ചായ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ :-

പാൽ (കൊഴുപ്പ് കൂടിയത് )- 200 മില്ലി ലിറ്റർ

വെള്ളം – 50 മില്ലി ലിറ്റർ

പഞ്ചസാര – 2 ടീ സ്പൂൺ

ചായപ്പൊടി -2 1/2 ടീ സ്പൂൺ

കുങ്കുമപൂ – 4 ഇതളുകൾ

പട്ട – ഒരു ചെറു കഷ്ണം

തയാറാക്കുന്ന വിധം :-

ഒരു ചായ പാത്രത്തിൽ പാൽ വെള്ളമൊഴിച്ച് തിളപ്പിക്കുക. അതിലേക്ക് ചായപ്പൊടിയും പഞ്ചസാരയും ചേർത്തിളക്കി വീണ്ടും 5 മിനിറ്റ് ചെറു തീയിൽ തിളപ്പിക്കണം. അതിനു ശേഷം അതിലേക്ക് കുങ്കുമപൂവും പട്ടയും കൂടി ചേർത്ത് 5-8 മിനിറ്റ് വീണ്ടും ചെറു തീയിൽ തിളപ്പിക്കണം. ഇപ്പോൾ ചായയുടെ അളവ് കുറുകി പകുതിയായിരിക്കും. ഇത് ഒരു ഗ്ലാസിൽ പകർന്ന് 2-3 കുങ്കുമപൂ ഇതളുകൾ മുകളിൽ വിതറിയ ശേഷം കുടിച്ചു നോക്കൂ.. അപ്പോൾ അറിയാം ഫില്ലി ചായയുടെ വേറിട്ട രുചി.

Leave a Reply

Your email address will not be published. Required fields are marked *