"> ചക്കപ്പഴ ഈന്തപ്പഴ ഷേക്ക് | Malayali Kitchen
HomeFood Talk ചക്കപ്പഴ ഈന്തപ്പഴ ഷേക്ക്

ചക്കപ്പഴ ഈന്തപ്പഴ ഷേക്ക്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

1. ചക്കപ്പഴം ആവശ്യത്തിന് (നന്നായി പഴുത്തത് ആണെങ്കിൽ നല്ലത് )

2. കട്ട ആയ പാല് (ഇല്ലെങ്കിൽ തിളപ്പിച്ചാറിയ പാലും ഐസ്‌ കട്ടയും മതി )

3. പഞ്ചസാര (മധുരത്തിന് അനുസരിച്ചു )

4. ഏലക്ക 4-5 (പൊടിച്ചത് )

5. ചുക്ക് 1-2 (കഷ്ണം പൊടിച്ചത് )

6.ബൂസ്റ്റ് അല്ലെങ്കിൽ ചോക്ലേറ്റ്

7. കാരയ്ക്ക (ഈന്തപഴം) 4-5 ( ചെറുതാക്കി അരിഞ്ഞത് )

തയാറാക്കുന്ന വിധം;-

ആദ്യം ചക്കപ്പഴം (മുറിച്ചു വെച്ചത് ) പാല് (കട്ടയായത് ), അരിഞ്ഞു വെച്ച ഈന്തപഴം ഒരുമിച്ച് ഒരു മീഡിയം സ്പീഡിൽ മിക്സിയിൽ അടിച്ചെടുക്കുക (നന്നായി മിക്സ് ആവാൻ ആണ് ആദ്യം ഇത് അടിച്ചെടുക്കുന്നത് ) അതിനു ശേഷം മാത്രം പഞ്ചസാര, ഏലക്ക പൊടിച്ചത്, ചുക്ക് പൊടിച്ചത് എന്നിവ ചേർത്ത് വീണ്ടും നന്നായി മിക്സിയിൽ അടിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *