11 August, 2020
ഡയമണ്ട് കട്സ്

ചേരുവകൾ;-
മൈദ – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – 11/2 ടേബിൾ സ്പൂൺ
ബേക്കിങ് സോഡ – ഒരു നുള്ള് (നിർബന്ധമില്ല)
നെയ്യ് – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം;-
ചേരുവകളെല്ലാം ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ച് എടുത്ത്, 15 മിനിറ്റ് അടച്ചു വയ്ക്കാം.
ഇത് അൽപം പൊടി തൂവി കനം കുറിച്ച് പരത്തി എടുക്കുക. കത്തി ഉപയോഗിച്ച് ഒരറ്റത്ത് നിന്നും ചെരിച്ച് നീളത്തിൽ വരയാം ഇത് വീണ്ടും മുകളിൽ നിന്നും തിരിച്ചും വരഞ്ഞ് ചെറിയ ഡയമണ്ട് കഷ്ണങ്ങളാക്കാം. ചൂടായ എണ്ണയിൽ ഇട്ട് ഇത് വറത്തു കോരി എടുക്കാം.