"> ചിക്കൻ സ്റ്റൂ | Malayali Kitchen
HomeFood Talk ചിക്കൻ സ്റ്റൂ

ചിക്കൻ സ്റ്റൂ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

ചിക്കന്‍ – ഒരു കിലോ

പച്ചമുളക് – അഞ്ചെണ്ണം

വലിയ ഉള്ളി – അഞ്ചെണ്ണം

തക്കാളി – ഒന്ന്

ഇഞ്ചി, വെളുത്തുള്ളി – ഒരു ടേബിൾ സ്പൂൺ

മഞ്ഞള്‍പൊടി – കാല്‍ സ്​പൂണ്‍

ഏലക്കായ പൊടിച്ചത് – കാല്‍ സ്​പൂണ്‍

കുരുമുളകുപൊടി – ഒരു ടേബിൾ സ്​പൂണ്‍

ഉപ്പ് – ആവശ്യത്തിന്

പട്ട – മൂന്ന് കഷ്ണം

ഗ്രാമ്പൂ – അഞ്ചെണ്ണം

തേങ്ങാപ്പാൽ- രണ്ട് കപ്പ്

എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടായാല്‍ നെടുകെ കീറി വച്ച പച്ചമുളകും ചതച്ചുവച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് കഷ്ണങ്ങളാക്കിയ ഉള്ളിയും തക്കാളിയും ചേർത്ത് വഴറ്റുക. അൽപം മഞ്ഞൾപ്പൊടിയും ചേർക്കുക. വഴന്നുവന്നാൽ പട്ടയും ഗ്രാമ്പൂവും ഏലക്കായ പൊടിച്ചതും ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. ഇനി ചിക്കന്‍ കഷ്ണങ്ങളിട്ട് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. വെന്തുകഴിഞ്ഞാല്‍ തേങ്ങാപ്പാലും കുരുമുളകുപൊടിയും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങിവെക്കുക.

Leave a Reply

Your email address will not be published. Required fields are marked *