"> കോഫി മഗ്ഗിൽ ഒരു ചോക്ലേറ്റ് കേക്ക് | Malayali Kitchen
HomeFood Talk കോഫി മഗ്ഗിൽ ഒരു ചോക്ലേറ്റ് കേക്ക്

കോഫി മഗ്ഗിൽ ഒരു ചോക്ലേറ്റ് കേക്ക്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

മൈദ – 2 ടേബിൾസ്പൂൺ

പഞ്ചസാര പൊടിച്ചത് – 3 ടേബിൾസ്പൂൺ

കൊക്കോ പൗഡർ – 1/2 ടേബിൾസ്പൂൺ

കോഫി പൗഡർ – 1/2 ടേബിൾസ്പൂൺ

ബേക്കിങ് പൗഡർ – 1/4 ടീസ്പൂൺ

ഉപ്പ് – ഒരു നുള്ള്

ബട്ടർ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ – 2 ടേബിൾസ്പൂൺ

പാൽ – 5 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം;-

ഒരു ബൗളിൽ മൈദ, പഞ്ചസാര, കൊക്കോ പൗഡർ, കോഫി പൗഡർ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ അരിച്ച് എടുക്കുക.

ഇതിലേക്ക് ബട്ടറും പാലും ചേർത്ത് യോജിപ്പിക്കുക.
ഒരു കോഫീ മഗ്ഗിലേക്ക് ഈ മാവ് പകുതി നിറയ്ക്കുക. മൈക്രോവേവ് അവ്നിൽ ഒരു മിനിറ്റും 10 സെക്കൻഡും മൈക്രോ പവർ മോഡിൽ ബേക്ക് ചെയ്തെടുക്കുക. പുറത്തെടുത്ത ശേഷം വെന്തു എന്നുറപ്പാക്കാണം. ആവശ്യമെങ്കിൽ 10–20 സെക്കൻഡ് കൂടി മൈക്രോവേവ് ചെയ്യാം. തണുത്ത ശേഷം ഐസ്ക്രീം അല്ലെങ്കിൽ ചോക്ലേറ്റ് സിറപ്പ് ചേർത്ത് കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *