14 August, 2020
പാൽകപ്പ

ചേരുവകൾ;-
കപ്പ – 1/2 കിലോഗ്രാം
ഇഞ്ചി – ചെറിയ കഷണം
കാന്താരി മുളക് – 3 എണ്ണം
തേങ്ങാപ്പാൽ – 1 കപ്പ്
ഉള്ളി – 2 എണ്ണം
പച്ചമുളക് – 1 എണ്ണം
വറ്റൽ മുളക് – 1 എണ്ണം
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില, എല്ലാം ആവശ്യത്തിന്.
തയാറാക്കുന്ന വിധം :-
കപ്പ നുറുക്കി ഉപ്പിട്ട് വേവിക്കാൻ വയ്ക്കുക, ഈ സമയം ഇഞ്ചി, കാന്താരി മുളക് എന്നിവ ചേർത്ത് ചതയ്ക്കുക അത് തേങ്ങാപ്പാലിൽ ചേർത്ത് ഇളക്കി എടുക്കുക. കപ്പ വേവിച്ച് വെള്ളം ഊറ്റിയ ശേഷം കറിവേപ്പില ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക.
പാനിൽ വെള്ളം എടുത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ കപ്പ അതിലേക്ക് ചേർത്ത് ഇളക്കുക അതിലേക്ക് തേങ്ങാപ്പാൽ മസാല ചേർക്കുക ഇളക്കി യോജിപ്പിച്ചു വാങ്ങുക. അതൊരു പ്ളേറ്റിൽ വാങ്ങി വയ്ക്കുക. ശേഷം കടുക് വറുത്ത് അതിലേക്ക് താളിക്കുക. പാൽക്കപ്പ കഴിക്കാൻ റെഡി ആയി കഴിഞ്ഞു. കിടിലൻ സ്വാദുള്ള വിഭവമാണ് പാൽക്കപ്പ.