"> അവൊക്കാഡോ ഐസ്ക്രീം | Malayali Kitchen
HomeFood Talk അവൊക്കാഡോ ഐസ്ക്രീം

അവൊക്കാഡോ ഐസ്ക്രീം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

1. അവൊക്കാഡൊ – 3 എണ്ണം

2. മിൽക്‌ മേഡ്‌ – 1 ടിൻ

3. വിപ്പിങ്‌ പൗഡർ – 50 ഗ്രാം

4. പാൽ – കാൽക്കപ്പ്‌

5. ലെമൺ – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം;-

അവൊക്കാഡൊ തൊലിയും കുരുവും കളഞ്ഞ്‌ മിക്സിയിൽ അടിച്ച്‌ ജ്യൂസാക്കി വെയ്ക്കുക. ഒരു ബൗളിൽ വിപ്പിങ്‌ പൗഡർ തണുത്തപാൽ കുറച്ചൊഴിച്ച്‌ നന്നായി ബീറ്റ്‌ ചെയ്തെടുക്കുക. ശേഷം മിൽക് മേഡ്‌ ചേർത്ത്‌ ലെമൺ ജ്യൂസും ചേർത്ത്‌ ബീറ്റ്‌ ചെയ്യുക. നന്നായി പതഞ്ഞുവരണം. അതുകഴിഞ്ഞ്‌ ജ്യൂസാക്കിവെച്ച അവൊക്കാഡൊ അതിലേക്കു ചേർത്തു ഒന്നുകൂടി ബീറ്റ്‌ ചെയ്ത്‌ അടപ്പുള്ള ഒരു ബോക്സിൽ ഒഴിച്ചുവെച്ച്‌ രണ്ടുമണിക്കൂർ ഫ്രീസ്‌ ചെയ്തതിനു ശേഷം പുറത്തെടുത്ത്‌ ഒന്നുകൂടി ബീറ്റ്‌ ചെയ്ത്‌ നാലുമണിക്കൂർ കൂടി ഫ്രീസ്‌ചെയ്ത്‌ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *