"> ചെമ്മീൻ ബിരിയാണി | Malayali Kitchen
HomeFood Talk ചെമ്മീൻ ബിരിയാണി

ചെമ്മീൻ ബിരിയാണി

Posted in : Food Talk, Recipes on by : Ninu Dayana

മാറിനേഷൻ

1 കിലോ വലിയ ചെമ്മീൻ വൃത്തിയാക്കി ഉപ്പും മഞ്ഞളും ഫിഷ്‌മസാലയും ഇട്ട്‌ 1 മണിക്കൂർ മുന്നേ വയ്ക്കുക.

ചേരുവകൾ;-

1. ഉള്ളി – 6 എണ്ണം

2. തക്കാളി – 4 എണ്ണം

3. വെളുത്തുള്ളി – 2 എണ്ണം

4. ഇഞ്ചി – 1 എണ്ണം

5. പച്ചമുളക്‌ – 5എണ്ണം

4. മല്ലിയില – ആവശ്യത്തിന്

5. പൊതിന – ആവശ്യത്തിന്

6 കറിവേപ്പില – ആവശ്യത്തിന്

7. മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ

8. കുരുമുളകുപൊടി – 1 ടീസ്പൂൺ

9. ഗരം മസാല – 1 ടീസ്പൂൺ

10. ഫിഷ്‌മസാല – 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം;-

ഒരു പാനിൽ ഓയിൽ ഒഴിച്ച്‌ ഉള്ളി 1 സ്പൂൺ ഉപ്പിട്ട്‌ മിക്സ്‌ ആക്കി 5 മിനിറ്റ്‌ അടച്ചുവയ്ക്കുക.
അതിനു ശേഷം തുറന്ന് നന്നായി വഴറ്റി തക്കാളിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌ ചെയ്തു ഇടുക. പിന്നെയും വഴറ്റുക. തക്കാളി നന്നായി ഉടഞ്ഞതിനു ശേഷം മഞ്ഞപ്പൊടി, ഗരം മസാല, കുരുമുളകുപൊടി ഇടുക. ഒന്ന് വഴറ്റി ചെമ്മീൻ ഇടുക. കൂടെ കറിവേപ്പിലയും ഇടുക. നന്നായി മിക്സ്‌ ആക്കി ചൂടുവെള്ളം ഒഴിക്കുക. 10 മിനിറ്റ്‌ അടച്ചുവയ്ക്കുക. ശേഷം തുറന്ന് ഫിഷ്‌ മസാല, മല്ലിയില, പുതിന ഇല കട്ട്‌ ചെയ്ത്‌ ഇടുക. പാകത്തിനു ഉപ്പും ചേർക്കുക. വെള്ളം കൂടുതൽ ആയെന്ന് തോന്നിയാൽ കുറച്ചുസമയം തുറന്നുവെച്ച്‌ ഹൈ ഫ്ലേമിൽ ഇട്ട്‌ വറ്റിക്കുക… മസാല റെഡി.

1 കിലോ ജീരകശാല അരി, ഒരു കപ്പിൽ അളന്ന് വയ്ക്കുക.
ഒരു ചെമ്പിൽ 3 വല്യ സ്പൂൺ നെയ്യും കുറച്ച്‌ സൺഫ്ലവർ ഓയിലും ചൂടാക്കി അതിലേക്ക്‌ കുറച്ച്‌ ഉള്ളി, ജീരകം, കുരുമുളക്‌, ഗ്രാമ്പൂ ഇടുക. ഒന്ന് മൊരിഞ്ഞെന്നു കാണുമ്പോൾ അരി അളന്നുവെച്ച അതേ കപ്പിൽ 2.5 കപ്പ്‌ വെള്ളം അതിലേക്ക്‌ ഒഴിക്കുക. (ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്ന കണക്കിൽ) 1 സ്പൂൺ വിനീഗർ, ഉപ്പ്‌ ചേർത്ത്‌ തിളപ്പിക്കുക ആ സമയം അരി കഴുകി വെള്ളം ഊറ്റി വയ്ക്കുക. വെള്ളം തിളയ്ക്കുമ്പോൾ അരി ഇട്ട്‌ ഇളക്കി അടച്ചുവയ്ക്കുക. ഇടയ്ക്കിടയ്ക്ക്‌ തുറന്ന് ഇളക്കിക്കൊടുക്കണം. വെള്ളം മുഴുവൻ വറ്റിയാൽ ചോറ്‌ ഏകദേശം ആയി. ബാക്കി ദം ഇടുമ്പോൾ റെഡിയാവും.

വേറൊരു വലിയ പാത്രം എടുത്ത്‌ മുക്കാൽ ഭാഗം നെയ്‌ച്ചോർ അതിലേക്ക്‌ കോരി വയ്ക്കുക. ബാക്കി കാൽ ഭാഗം ചോറിലേക്ക്‌ ചെറുനാരങ്ങ പിഴിഞ്ഞ്‌, ഉണ്ടാക്കി വെച്ച മസാല കുറച്ചുകുറച്ചായി ഇടുക. മൊത്തം ഫിൽ ആയാൽ അതിനുമേലെ മല്ലിയില നുറുക്കിയത്‌ ഇടുക. പിന്നെ വീണ്ടും ചോറ്‌ ഇടുക. പിന്നെ ബാക്കിയുള്ള മസാല മുഴുവൻ ഇടുക. അതിന് മേലെയും മല്ലിയില ഇടുക. പിന്നെ ബാക്കിയുള്ള ചോറ്‌ മുഴുവൻ ഇടുക. ഒന്ന് തവികൊണ്ട്‌ സെറ്റാക്കി, മല്ലിയില വിതറി ഇത്തിരി ഗരം മസാലയും തൂകുക. 20 മിനിറ്റ്‌ ലോ ഫ്ലേമിൽ അടച്ചുവയ്ക്കുക… ബിരിയാണി റെഡി.

Leave a Reply

Your email address will not be published. Required fields are marked *