"> വെജിറ്റബിൾ എഗ്ഗ് പിസ വീട്ടിലെ പാനിൽ ഉണ്ടാക്കാം | Malayali Kitchen
HomeFood Talk വെജിറ്റബിൾ എഗ്ഗ് പിസ വീട്ടിലെ പാനിൽ ഉണ്ടാക്കാം

വെജിറ്റബിൾ എഗ്ഗ് പിസ വീട്ടിലെ പാനിൽ ഉണ്ടാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

കാരറ്റ് -1/2കപ്പ് നീളത്തില് ഗ്രേറ്റ് ചെയ്തത്

കാബേജ്-1/2കപ്പ് നീളത്തില് ഗ്രേറ്റ്ചെയ്തത്

കാപ്സിക്കം -1/2 ചെറുതായി അരിഞ്ഞത്

സവാള -1 ചെറുതായി അരിഞ്ഞത്

പച്ചമുളക്-2 വട്ടത്തിൽ ചെറുതായി അരിഞ്ഞത്

ഉണക്കമുളക് ചതച്ചത് – 1/2 ടീസ്പൂൺ

ഒറിഗാനോ -1/2 to 1 ടീസ്പൂൺ

കുരുമുളകുപൊടി-1/4 സ്പൂൺ

ബ്രഡ് – 2 കഷണം ചെറുതായി മുറിച്ചത്

മൈദ -2 ടീസ്പൂൺ

മുട്ട – 3 എണ്ണം

ചീസ് – 2 സ്പൂൺ (മൊസറല്ല ചീസ്)

ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം;-

ചേരുവകൾ എല്ലാം നന്നായി യോജിപ്പിക്കുക. ശേഷം ഒരു നോൺസ്റ്റിക്ക് പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെജിറ്റബിൾ ഓയിൽ ഒഴിക്കുക. ശേഷം മുട്ട മിക്സ് പാനിൽ ഒഴിച്ച് ഒരേ കനത്തിൽ പരത്തി ചെറുതീയിൽ വേവിക്കുക. ഒരു വശം വെന്തു കഴിയുമ്പോൾ മറിച്ചിടുക. ( വേറൊരു നോൺസ്റ്റിക്ക് പാൻ മുകളില് വച്ച് കമഴ്ത്തിയാലുംമതി) രണ്ടു വശവും വെന്തു കഴിയുമ്പോൾ മുകളിൽ അൽപം ചീസ് ഗ്രേറ്റ് ചെയ്തിട്ട് ചൂടോടെ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *