"> ചക്കപ്പഴം പായസം | Malayali Kitchen
HomeFood Talk ചക്കപ്പഴം പായസം

ചക്കപ്പഴം പായസം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

1. ശർക്കര – അരക്കിലോ, ഉരുക്കിയത്

2. ചക്കപ്പഴം – മുക്കാൽ കിലോ, വൃത്തിയാക്കി മിക്സിയിൽ അരച്ചത്

3. നെയ് – 300 മില്ലി

4. ചൗവ്വരി – അഞ്ചു വലിയ സ്പൂൺ, വേവിച്ചത്

5. മൂന്നു തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത മൂന്നാം പാൽ – നാലു കപ്പ്

രണ്ടാം പാൽ – മൂന്നു കപ്പ്

ഒന്നാം പാൽ – രണ്ടു കപ്പ്

6. നെയ് – പാകത്തിന്

7. ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ് – പാകത്തിന്

8. ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ

തയാറാക്കുന്ന വിധം;-

∙ ഉരുളിയിൽ ശർക്കര ഉരുക്കിയതും ചക്ക അരച്ചതും ചേർത്ത് അൽപാൽപം നെയ് ചേർത്തു നന്നായി വരട്ടുക.

∙ ഇതിൽ ചൗവ്വരി ചേർത്ത് ഒന്നുകൂടി വരട്ടി മൂന്നാം പാൽ ചേർത്തു വറ്റിക്കുക.

∙ രണ്ടാം പാൽ ചേർത്തു തുടരെയിളക്കി കുറുകുമ്പോൾ ഒന്നാം പാൽ ചേർത്തിളക്കി അടുപ്പിൽനിന്നു വാങ്ങുക.

∙ നെയ് ചൂടാക്കി ഉണക്കമുന്തിരിയും കശുവണ്ടിപ്പരിപ്പും വറുത്തു കോരി പായസത്തിൽ ചേർക്കുക.

∙ ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും ചേർത്തു നന്നായി ഇളക്കി ഉപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *