16 August, 2020
ഡ്രൈഫ്രൂട്ട്സ് ലഡു

ചേരുവകൾ;-
1. ഈന്തപ്പഴം – 15 എണ്ണം
2. ഫിഗ്സ് – 5 എണ്ണം
3. ഉണക്കമുന്തിരി – 20 എണ്ണം
4. ബദാം – 25 എണ്ണം
5. അണ്ടിപ്പരിപ്പ് – 10 എണ്ണം, ചെറുതായി നുറുക്കിയത്
6. പിസ്ത – 20 എണ്ണം, മുഴുവൻ ആയി
7. മിക്സഡ് നട്സ് – ഒന്നര ടേബിൾസ്പൂൺ നുറുക്കിയത്
8. നെയ്യ് – 1 ടീസ്പൂൺ
9. ഏലക്കാപ്പൊടി – 1/8 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം;-
ഈന്തപ്പഴം കുരു കളഞ്ഞ് നുറുക്കിയിട്ട് മിക്സിയിൽ ഒന്നു കറക്കി മാറ്റിവയ്ക്കുക. അതുകഴിഞ്ഞ് ഹിഗ്സ് നുറുക്കി ഉണക്കമുന്തിരിയും ചേർത്ത് മിക്സിയിൽ തരുതരുപ്പായി അരയ്ക്കുക. ശേഷം നട്സ് ഒന്നു ടോസ്റ്റ് ചെയ്ത് പൊടിച്ചെടുക്കുക. ഒരു പാനിൽ ഈന്തപ്പഴം അരച്ചതും ഫിഗ്സും ഉണക്കമുന്തിരിയും അരച്ചതും നെയ്യും ചേർത്ത് 5 മിനിറ്റ് ചെറിയ തീയിൽ വഴറ്റുക. ഏലക്കാപ്പൊടി ചേർക്കുക. പൊടിച്ചെടുത്ത നട്സ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. തീ ഓഫ് ചെയ്ത് ഒന്നു തണുക്കാൻ വയ്ക്കുക. ഇനി ചോപ്പ് ചെയ്ത നട്സ് മിക്സ് ചെയ്ത് , ചെറിയ നാരങ്ങ വലിപ്പത്തിൽ ഉരുട്ടി എടുക്കുക.