16 August, 2020
വ്യത്യസ്തമായൊരു വെണ്ടക്ക കറി

ചേരുവകൾ;-
1. വെണ്ടക്ക നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്
2. തക്കാളി – ഒരെണ്ണം
3. സവാള – ഒരെണ്ണം
4. പച്ചമുളക് – 4 എണ്ണം
5. കടുക് – ഒരു ടീസ്പൂൺ
6. ജീരകം -അര ടീസ്പൂൺ
7. മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
8. മുളക്പൊടി – ഒരു ടീസ്പൂൺ
9. എണ്ണ – ആവശ്യത്തിന്
10. ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;-
ആദ്യമായി ഒരു പാനിൽ എണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ അതിലേക്ക് വട്ടത്തിൽ അരിഞ്ഞ് വെച്ചിരിക്കുന്ന വെണ്ടക്ക ഇട്ട് മൂപ്പിച്ച് എടുക്കുക.വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ കടുകും ജീരകവും ഇടുക. അതിലേക്ക് പച്ചമുളക്, സവാള എന്നിവയിട്ട് വഴറ്റുക. വഴന്നു കഴിയുമ്പോൾ മഞ്ഞൾപ്പൊടി, മുളക്പൊടി എന്നിവ ചേർക്കുക. നല്ല മൂത്ത മണം വരുമ്പോൾ തക്കാളിയുടെ അരി കളഞ്ഞു ചെറുതായി നുറുക്കി ഇടുക. പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കിയതിനുശേഷം വെണ്ടക്ക മൂപ്പിച്ചത് ചേർത്ത് ഇളക്കി യോജിപ്പിച്ചു കഴിഞ്ഞ് വാങ്ങി വിളമ്പാം.