16 August, 2020
പീസ് പുലാവ്

ചേരുവകള്‍;-
1. ബസ് മതി അരി – 2 കപ്പ്
2. പട്ട – ചെറിയ കഷണം
3. ഏലക്കായ – 3 എണ്ണം
4. ഗ്രാമ്പൂ – 4 എണ്ണം
5. സവാള അരിഞ്ഞത് – 1/4 കപ്പ്
6. ഗ്രീന്‍ പീസ് – 1.25 കപ്പ്
7. വെജിറ്റബിള്‍ ഓയില്‍ – 1/4 കപ്പ്
8. ഉപ്പ് – ആവശ്യത്തിന്
9. ചെറിയ ജീരകം – 1/4 ടീസ്പൂണ്‍
10. കശുവണ്ടി – 10-15 എണ്ണം
11. മല്ലിയില – 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം;-
2 കപ്പ് ബസ്മതി അരി നന്നായി കഴുകിയതിനു ശേഷം അരമണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കാന്‍ വക്കുക. അതിനു ശേഷം വെള്ളം പോകാനായിട്ട് ഒരു അരിപ്പയിലേക്ക് ഊറ്റി വക്കുക. എന്നിട്ട് ചുവടു കട്ടിയുള്ള ഒരു പാത്രം മീഡിയം തീയില്‍ ചൂടാക്കിയിട്ട് അതിലേക്ക് 1/4 കപ്പ് വെജിറ്റബിള്‍ ഓയില്‍ ചേര്‍ത്തു കൊടുക്കുക.( വെളിച്ചെണ്ണ ഉപയോഗിക്കരുത്). ഓയില്‍ ചൂടാവുമ്പോള്‍ അതിലേക്ക് ഒരു ചെറിയ കഷണം പട്ട, 3 ഏലക്കായ, 4 ഗ്രാമ്പു , 1/4 ടീസ്പൂണ്‍ ചെറിയ ജീരകം എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കി കൊടുക്കുക. അതിനു ശേഷം കുറച്ച് കശുവണ്ടി ചേര്‍ത്തു കൊടുത്ത് ചെറുതായി വറുത്തെടുക്കുക. ശേഷം അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കി കൊടുക്കുക. സവാള ചെറുതായിട്ട് ഒന്നു നിറം മാറുമ്പോള്‍ അതിലേക്ക് ഗ്രീന്‍ പീസും കുറച്ച് ഉപ്പും ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കി കൊടുക്കുക.
അതിനു ശേഷം ഊറ്റി വച്ചിരിക്കുന്ന ബസ്മതി അരി ചേര്‍ത്ത് ഒരു മിനിറ്റ് ഒന്നു റോസ്റ്റ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് 3 കപ്പ് തിളച്ച വെള്ളം ചേര്‍ത്ത് അരിക്ക് ആവശ്യമുള്ള ഉപ്പും, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് അടച്ച് വച്ച് 5 മിനിറ്റ് മീഡിയം തീയില്‍ വേവിക്കുക. 5 മിനിറ്റിന് ശേഷം അടപ്പ് തുറന്ന് വെള്ളം വറ്റിപ്പോയോന്ന് നോക്കുക. വറ്റിയിട്ടുണ്ടെങ്കില് കാല് കപ്പ് കൂടെ വെള്ളം ചേര്‍ത്ത് 8 മിനിറ്റ് വീണ്ടും അടച്ച് വച്ച് വേവിക്കുക. അതിനു ശേഷം തീ ഓ ഫാക്കി കുറച്ച് മല്ലിയില വിതറി അടച്ച് വക്കുക. 5 മിനിറ്റിന് ശേഷം അടപ്പ് തുറന്ന് പീസ് പുലാവ് ചൂടോടെ നമുക്ക് വിളമ്പാം.