"> ബെല്‍പെപ്പര്‍ കേക്ക് | Malayali Kitchen
HomeFood Talk ബെല്‍പെപ്പര്‍ കേക്ക്

ബെല്‍പെപ്പര്‍ കേക്ക്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

ബെല്‍ പെപ്പര്‍- പല നിറത്തിലുള്ളത് രണ്ടോ മൂന്നോ

സവാള – 2 എണ്ണം

ക്യാരറ്റ് – 1 എണ്ണം

പച്ചമുളക് – 2 എണ്ണം

ഉപ്പ് – പാകത്തിന്

ബെല്‍ പെപ്പര്‍ അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍

മൈദപ്പൊടി – 1/4 കപ്പ്

കുരുമുളകുപൊടി – 1 ടീസ്പൂണ്‍

മുട്ട – 2 എണ്ണം

മല്ലിയില അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍

എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ഒരു പാനില്‍ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ സവാള അതില്‍ വഴറ്റി എടുക്കുക. ഇതിലേക്ക് ക്യാരറ്റ് ചെറുതായി നുറുക്കിയത് ചേര്‍ത്ത് വീണ്ടും വഴറ്റാം. അരിഞ്ഞു വച്ച പച്ച മുളകും പാകത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും ഇളക്കുക. ബെല്‍പെപ്പര്‍ അരിഞ്ഞത് ചേര്‍ക്കാം. ഇത് ഇനി ഒരു ബൗളിലേക്ക് മാറ്റാം. ഇതിലേക്ക് മൈദപ്പൊടി ചേര്‍ക്കണം. കുരുമുളക് പൊടിയും ഉപ്പും ചേര്‍ക്കണം. ഇനി നന്നായി ഇളക്കി മിക്‌സ് ചെയ്യാം. രണ്ട് മുട്ട പൊട്ടിച്ച് ഒഴിക്കാം. വീണ്ടും ഇളക്കി മിക്‌സ് ചെയ്ത് മല്ലിയില അരിഞ്ഞും ചേര്‍ത്ത് മാറ്റി വയ്ക്കാം. ഇനി ബെല്‍ പെപ്പര്‍ കുറുകേ മുറിച്ചെടുക്കണം. വീതിയുള്ള ബാന്‍ഡ് പോലെ വേണം മുറിക്കാന്‍. പാനില്‍ എണ്ണയൊഴിച്ച് അതില്‍ ഈ ബെല്‍പെപ്പര്‍ ബാന്‍ഡുകള്‍ നിരത്തി വക്കാം. അതിനുള്ളില്‍ തയ്യാറാക്കിയ മിക്‌സ് നിറയ്ക്കണം. ഇനി ഒരുവശം വെന്താല്‍ ഇത് മറിച്ചിട്ട് വേവിക്കാം. നന്നായി മൊരിഞ്ഞാല്‍ സേര്‍വിങ് പ്ലേറ്റിലേക്ക് മാറ്റി ചൂടോടെ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *