18 August, 2020
കാരമൽ കസ്റ്റേർഡ്

ചേരുവകൾ;-
1. പഞ്ചസാര- അരക്കപ്പ്
2. പാൽ- ഒരു ലീറ്റർ
3. മുട്ട- ആറ്
4. പഞ്ചസാര- അഞ്ചു വലിയ സ്പൂൺ
5. വനില- അൽപം
തയാറാക്കുന്ന വിധം;-
∙ അരക്കപ്പ് പഞ്ചസാര കാരമലൈസ് ചെയ്ത് ഒരു അലുമിനിയം ഡിഷിന്റെ അടിയിലും വശങ്ങളിലും പുരട്ടി വയ്ക്കണം.
∙ പാൽ ചൂടാക്കുക.
∙ മുട്ട നന്നായി അടിക്കണം. ഇതിൽ പഞ്ചസാര ചേർത്തടിച്ച ശേഷം പാലും വനിലയും ചേർത്തിളക്കുക.
∙ ഈ മിശ്രിതം കാരമൽ പുരട്ടി വച്ചിരിക്കുന്ന ഡിഷിൽ ഒഴിച്ച്, ഈ ഡിഷ് ഫോയിൽ /ബട്ടർ പേപ്പർ കൊണ്ടു മൂടിക്കെട്ടി ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ഏകദേശം ഒരു മണിക്കൂർ ആവിയിൽ വേവിച്ചെടുക്കണം. സെറ്റാകുന്നതാണു പാകം.
∙ ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.