"> ചീസ് ആൻഡ് റൈസ് റിങ് മോൾഡ് | Malayali Kitchen
HomeFood Talk ചീസ് ആൻഡ് റൈസ് റിങ് മോൾഡ്

ചീസ് ആൻഡ് റൈസ് റിങ് മോൾഡ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

1. വെണ്ണ – രണ്ടു വലിയ സ്പൂൺ

2. സവാള പൊടിയായി അരിഞ്ഞത്- രണ്ടു വലിയ സ്പൂൺ

കാപ്സിക്കം- ഒരു വലുത് പൊടിയായി അരിഞ്ഞത്

3. തക്കാളി ചൂടുവെള്ളത്തിലിട്ട് അരച്ച് അരിച്ചത് – ഒന്നരക്കപ്പ്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

ബസ്മതി അരി വേവിച്ചത്- മൂന്നരക്കപ്പ്

4. ചീസ് ഗ്രേറ്റ് ചെയ്തത് – ഒന്നരക്കപ്പ്

തയാറാക്കുന്ന വിധം;-

∙ പാനിൽ വെണ്ണ ചൂടാക്കി സവാളയും കാപ്സിക്കവും വഴറ്റുക.
∙ മൃദുവാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തു വേവിക്കുക. ടൊമാറ്റോ പ്യൂരി നന്നായി ചോറിൽ പിടിക്കണം.
∙ വാങ്ങി വച്ച ശേഷം ചീസ് ചേർത്തു യോജിപ്പിക്കുക.
∙ തയാറാക്കിയ ചോറ് മയം പുരട്ടിയ റിങ് മോൾഡിലാക്കി 10 മിനിറ്റ് ആകൃതി വരാൻ വയ്ക്കണം.
∙ ചോറ് മോൾഡ് മാറ്റി വിളമ്പാനുള്ള പാത്രത്തിലാക്കി നടുവിൽ മുട്ട ചിക്കിപ്പൊരിച്ചതോ പച്ചക്കറികൾ വേവിച്ചതോ വച്ചു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *