"> എഗ് ചിക്കന്‍ കീമ | Malayali Kitchen
HomeFood Talk എഗ് ചിക്കന്‍ കീമ

എഗ് ചിക്കന്‍ കീമ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

ചിക്കന്‍ മിന്‍സ്- 120 ഗ്രാം

ഫെറ്റാ ചീസ്- 20 ഗ്രാം

ചീസ്- 20 ഗ്രാം

മുട്ട- ഒന്ന്

ചിക്കന്‍ മിന്‍സ് തയ്യാറാക്കാന്‍

എല്ല് നീക്കിയ ചിക്കന്‍- 120 ഗ്രാം

സവാള- ഒന്ന്

പച്ചമുളക്- രണ്ട്

ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്- രണ്ട് ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

ഗരംമസാല- കാല്‍ ടീസ്പൂണ്‍

മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍

കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍

പെരുജീരകവും ജീരകവും പൊടിച്ചത്- അല്‍പം

കറിവേപ്പില

ഉപ്പ്

എണ്ണ

തയ്യാറാക്കുന്ന വിധം;-

ചെറിയ കഷണങ്ങളാക്കി മുറിച്ച ചിക്കന്‍ വെള്ളം നീക്കിയ ശേഷം കുക്കറില്‍ ഇടുക. മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഉപ്പ്, കുരുമുളക്‌പൊടി, പാകത്തിന് വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക. ഇനി പ്രഷര്‍ പോയ ശേഷം തുറന്ന് വെള്ളം മൊത്തം വറ്റുന്നതുവരെ വീണ്ടും വേവിക്കണം. ഒരുപാനില്‍ എണ്ണചൂടാക്കി കനം കുറച്ച് അരിഞ്ഞ സവാള, ചതച്ച പച്ചമുളക്, കറിവേപ്പില എന്നിവയിട്ട് വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ക്കണം. ചെറുതീയില്‍ സവാള ചെറിയ ബ്രൗണ്‍ നിറമാകും വരെ വഴറ്റണം. ഇനി ചിക്കന്‍ വിരലുകള്‍ കൊണ്ട് കീറി ചെറിയ കഷണങ്ങളാക്കി സവാളക്കൂട്ടില്‍ ചേര്‍ക്കാം. ഇതിലേക്ക് ഗരംമസാല, പെരുജീരകവും ജീരകവും പൊടിച്ചത് എന്നിവയും ഉപ്പ് ആവശ്യമെങ്കില്‍ അതും ചേര്‍ത്ത് ചെറുതീയില്‍വേവിക്കാം. ഡ്രൈ ആകുന്നതുവരെ ഇത് തുടരണം. ഇനി തീകെടുത്തി ചിക്കന്‍ മിന്‍സ് മാറ്റി വയ്ക്കാം.

പകുതി ചിക്കന്‍ മിന്‍സ് ഒരു ഓവന്‍ പ്രൂഫ് ബൗളില്‍ വിളമ്പി അതില്‍ ചീസ് വിതറുക. നടുവില്‍ വേണ്ട. നടുഭാഗത്ത് ചെറിയ കുഴിവ് വരുത്തി ഒരു മുട്ട പൊട്ടിച്ചത് ഇവിടെ ഒഴിക്കുക. ചീസിന് മുകളില്‍ ബാക്കി ചിക്കന്‍ മിന്‍സുകൂടി നിറക്കുക. ഓവന്‍ 200 ഡിഗ്രി സെല്‍ഷ്യല്‍ പ്രീഹീറ്റ് ചെയ്യുക. ചിക്കന്‍ മിന്‍സ് ഈ ചൂടില്‍ എട്ട് മിനിറ്റ് ഓവനില്‍ വേവിക്കാം. ഇനി ഇത് ഒരു ഹോട്ട് ഗ്രില്ലിന് അടിയില്‍ ഒരുമിനിറ്റ് വേവിക്കണം. മുട്ടയുടെ മുകള്‍ ഭാഗം വേവാന്‍ വേണ്ടിയാണ്. മസാല റൊട്ടിക്കൊപ്പം കഴിക്കാന്‍ എഗ് ചിക്കന്‍ കീമ റെഡി.

Leave a Reply

Your email address will not be published. Required fields are marked *