20 August, 2020
ബീഫ് കുറുമ

ചേരുവകൾ;-
ബീഫ് – 750 ഗ്രാം
വെളിച്ചെണ്ണ – 1 ടീസ്പൂൺ + 4 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 21/2 ടീസ്പൂൺ + 1 ടേബിൾ സ്പൂൺ
ഗരം മസാല – 3 ടീസ്പൂൺ
ഉള്ളി – 7 എണ്ണം
വെളുത്തുള്ളി – 16 അല്ലി
ഏലയ്ക്ക – 3 എണ്ണം
സവാള – 2 എണ്ണം
ഇഞ്ചി – 6 ടീസ്പൂൺ (അരിഞ്ഞത്)
കശുവണ്ടി – 10 എണ്ണം
പെരുംജീരകം – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 1/2 ടേബിൾസ്പൂൺ
തേങ്ങാപ്പാൽ – 1 കപ്പ്
കറിവേപ്പില – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഉപ്പ് –ആവശ്യത്തിന്
തയാറാക്കുന്ന വിധം;-
ഒരു പ്രഷർ കുക്കർ ചൂടാകുമ്പോൾ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ബീഫ് ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് 1 1/2 ടീസ്പൂൺ കുരുമുളക് പൊടിയും 1 1/2 ടീസ്പൂൺ ഗരം മസാലയും ചേർത്ത് കൊടുക്കുക. അതിലേക്ക് രണ്ട് തണ്ട് കറിവേപ്പില ചേർക്കുക. ശേഷം ഉള്ളിയും അഞ്ച് അല്ലി വെളുത്തുള്ളിയും 2 ടീസ്പൂൺ ഇഞ്ചിയും ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് വെള്ളം ചേർക്കാതെ നമ്മുക്ക് വേവിച്ച് എടുക്കാം.
ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം ഏലയ്ക്ക ചേർത്ത് കൊടുക്കുക. ശേഷം സവാള അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക. അതിലേക്ക് 6 അല്ലി വെളുത്തുള്ളിയും 2 ടീസ്പൂൺ ഇഞ്ചിയും ചേർത്ത് കൊടുക്കുക. ശേഷം പെരുംജീരകം പൊടിച്ചതും കൂടെ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം മസാലകൾ ചേർത്ത് കൊടുക്കാം. 1 ടേബിൾസ്പൂൺ കുരുമുളക് പൊടി, 1 1/2 ടേബിൾസ്പൂൺ മല്ലിപ്പൊടി, 1 ടീസ്പൂൺ ഗരം മസാല പൊടിച്ചതും ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക. ശേഷം കുറച്ച് വെള്ളവും ചേർത്ത് ഒരു 3 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. ചൂടാറികഴിയുമ്പോൾ ഒരു മിക്സിയൽ ഇട്ട് അടിച്ചെടുത്തത് മാറ്റിവയ്ക്കുക.
ശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. അതിലേക്ക് ബാക്കിയുള്ള വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് കൊടുക്കുക. ശേഷം പച്ചമുളക് മുറിച്ച് ചേർക്കുക. ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം അരച്ച് മാറ്റിവെച്ചിരിക്കുന്ന മിക്സ് ഇതിലേക്ക് ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുക്കുക. തിളച്ച ശേഷം ബീഫ് വേവിച്ചത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്യുക. അതിലേക്ക് വീണ്ടും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. തീ കുറച്ച് വെച്ചതിന് ശേഷം കുറുകിയ തേങ്ങ പാൽ ചേർത്ത് കൊടുക്കുക. നന്നായി ഇളക്കുക. നമ്മുടെ സ്വാദിഷ്ടമായ ബീഫ് കുറുമ റെഡി.