"> ചെറുപയർ പരിപ്പ് പായസം | Malayali Kitchen
HomeFood Talk ചെറുപയർ പരിപ്പ് പായസം

ചെറുപയർ പരിപ്പ് പായസം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

ചെറുപയർ പരിപ്പ് – 1 കപ്പ്‌

ശർക്കര – 5 എണ്ണം

വെള്ളം – 4 1/2കപ്പ്‌

തേങ്ങാകൊത്ത് – അര കപ്പ്‌

അണ്ടിപ്പരിപ്പ് -10 എണ്ണം

മുന്തിരി – കാൽ കപ്പ്‌

നെയ്യ് – 3 ടേബിൾ സ്പൂൺ

ജീരകംപൊടിച്ചത് -കാൽ ടീസ്പൂൺ

ഏലയ്ക്കാപ്പൊടി – കാൽ ടീസ്പൂൺ

ചുക്ക്പൊടി – കാൽ ടീസ്പൂൺ

ഉപ്പ് – ഒരു നുള്ള്

തയാറാക്കുന്ന വിധം ;-

ആദ്യം തന്നെ ശർക്കര കുറച്ച് വെള്ളത്തിൽ ഉരുക്കിയെടുക്കണം. ചെറുപയർ പരിപ്പ് ഒന്ന് മൂപ്പിച്ചെടുക്കാം, മൂപ്പിച്ച പരിപ്പ് കുക്കറിൽ 3 വിസിൽ വരുന്നത് വരെ വേവിക്കണം. വേറൊരു പാത്രത്തിൽ കുറച്ച് നെയ്യിൽ തേങ്ങാകൊത്തും അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുക്കണം. ശേഷം അടികട്ടിയുള്ള പാത്രത്തിൽ അരിച്ചുവച്ച ശർക്കരപാനി ഒഴിച്ച് ചൂടാക്കണം. ചൂടായതിനു ശേഷം ഇതിൽ വേവിച്ച ചെറുപയർ പരിപ്പ് ചേർത്ത് കൊടുക്കണം. നന്നായിട്ട് ഇളക്കി യോജിപ്പിക്കണം. രണ്ടാംപാൽ ചേർത്ത് പൊടികളും ചേർത്ത് കൊടുക്കണം.ഒരു നുള്ള് ഉപ്പ് ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒന്നാംപാൽ ചേർത്ത് ഇളക്കി വറുത്തുവച്ച തേങ്ങാകൊത്തും അണ്ടിപരിപ്പും മുന്തിരിയും ചേർക്കാം.

Leave a Reply

Your email address will not be published. Required fields are marked *