21 August, 2020
സ്പെഷ്യൽ മാങ്ങാ അച്ചാർ

ചേരുവകൾ :-
1. പച്ച മാങ്ങ – 2 എണ്ണം
2. നല്ലെണ്ണ – 50 മില്ലി
3. കടുക് – 1/2 ടീസ്പൂൺ
4. ചുവന്ന മുളക് – 1എണ്ണം
5. മുളകുപൊടി – 2 ടേബിൾ സ്പൂൺ
6. കായപ്പൊടി – 3/4 ടേബിൾ സ്പൂൺ
7. ഉലുവാപ്പൊടി – 3/4 ടേബിൾ സ്പൂൺ
8. ഉപ്പ് – ആവശ്യത്തിന്
9. കറിവേപ്പില
തയാറാക്കുന്ന വിധം :-
പച്ച മാങ്ങ ചെറുതാക്കി അരിയുക. അതിലേക്ക് ഉപ്പ് ഇട്ട് ഇളക്കി വയ്ക്കുക.
ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി കടുകും ചുവന്നമുളകും പൊട്ടിക്കുക. അതിലേക്ക് കറിവേപ്പില ഇട്ട് ഇളക്കി തീ അണക്കുക.
തീ അണച്ച ശേഷം മുളകുപൊടി, കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കുക. അതിനുശേഷം മാങ്ങയിലേക്ക് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.