"> കായ വട്ടൻ.. | Malayali Kitchen
HomeFood Talk കായ വട്ടൻ..

കായ വട്ടൻ..

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

പച്ചക്കായ -1

മുളകുപൊടി -1/2 ടീസ്പൂൺ

മഞ്ഞൾപ്പൊടി – 3/4 ടീസ്പൂൺ

ഉപ്പ് – 1 1/2 ടീസ്പൂൺ

തേങ്ങാ ചിരകിയത് – 1 കപ്പ്

വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ

കറിവേപ്പില – 1 തണ്ട്

വെള്ളം – 3 1/2 കപ്പ്

തയാറാക്കുന്ന വിധം : –

കായ വട്ടത്തിൽ മുറിച്ചെടുത്തു 1/4 ടീസ്പൂൺ മഞ്ഞൾപൊടിയും കുറച്ച് ഉപ്പും ഇട്ട് വെള്ളത്തിൽ 5 മിനിറ്റ് കുതിർത്ത് വയ്ക്കുക. ശേഷം നന്നായി കഴുകി എടുക്കാം.
ഒരു പാനിൽ 1 1/2 കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് മുളക്പൊടിയും 1/4 ടീസ്പൂൺ മഞ്ഞൾപൊടിയും ഉപ്പും ഇട്ട് തിളപ്പിക്കുക .

ഇതിലേക്ക് കായ ഇട്ട് അടച്ച് വെച്ച് വേവിക്കുക. കായ വെന്തതിനുശേഷം തീ കുറച്ച് വെള്ളം വറ്റിച്ചെടുക്കുക. ഇനി തേങ്ങ ചിരകിയത് ഇട്ട് നന്നായി യോജിപ്പിക്കുക.
തീ ഓഫ് ചെയ്ത് വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും ഇട്ട് ചൂടോടെ വിളമ്പാം

Leave a Reply

Your email address will not be published. Required fields are marked *