22 August, 2020
രസം കുടിക്കാതെ എന്ത് രസം..!

ചേരുവകൾ;-
തക്കാളി -2
വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
കുരുമുളക് ചതച്ചത് -1 ടേബിൾസ്പൂൺ
ചെറിയ ജീരകം ചതച്ചത് – 1 ടീസ്പൂൺ
ഉലുവ ചതച്ചത് – കാൽ ടീസ്പൂൺ
കായപ്പൊടി – 1 ടീസ്പൂൺ
പുളിവെള്ളം – 1 കപ്പ്
വെള്ളം – 2 കപ്പ്
മുളകുപൊടി – 1 1/ 2 ടീസ്പൂൺ
മല്ലിപ്പൊടി – അരടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
തയാറാക്കുന്ന വിധം;-
പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർക്കുക, പൊട്ടിവരുമ്പോൾ വറ്റൽമുളക്, കറിവേപ്പിലയും ചേർക്കുക. ഇതിലേക്കു വെളുത്തുള്ളി ചതച്ചത്, കുരുമുളക്, ജീരകം, ഉലുവ ചേർത്ത് മൂപ്പിക്കുക .ഇതിലേക്കു മുളക്പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക, പുളിവെള്ളം ഒഴിച്ചുകൊടുത്തു തിളക്കുമ്പോൾ തക്കാളി ചേർത്ത് മൂടിവെച്ചു വേവിക്കുക. തക്കാളി വെന്തു വരുമ്പോൾ വെള്ളം ചേർത്തുകൊടുത്ത് തിളപ്പിക്കുക. ഇതിലേക്കു ആവശ്യത്തിന് ഉപ്പും കായപ്പൊടിയും മല്ലിയിലയും ചേർത്ത് ചൂടോടെ വിളമ്പാം.