"> പടവലങ്ങ പച്ചടി | Malayali Kitchen
HomeFood Talk പടവലങ്ങ പച്ചടി

പടവലങ്ങ പച്ചടി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

പടവലങ്ങ-300 ഗ്രാം

പച്ചമുളക് -50 ഗ്രാം

ഉപ്പ്-ആവശ്യത്തിന്

ജീരകം-കാല്‍ ടീസ്പൂണ്‍

തേങ്ങ-ഒന്ന്

തൈര്-500 മില്ലി

കടുക്-നാല് ടേബിള്‍സ്പൂണ്‍

വെളിച്ചെണ്ണ-50 മില്ലി

വറ്റല്‍മുളക്-മൂന്നെണ്ണം

കറിവേപ്പില-രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം;-

പടവലങ്ങ ചെറിയ കഷണങ്ങളാക്കി പച്ചമുളകും ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് ജീരകവും തേങ്ങയും നന്നായി അരച്ചതുചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. ഇറക്കിവെച്ചശേഷം കട്ടിത്തൈര് നന്നായുടച്ച് പകുതി കടുക് പൊടിച്ചത് ചേര്‍ത്ത് യോജിപ്പിക്കുക. വെളിച്ചെണ്ണയില്‍ കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ച് ചേര്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *