"> ബീറ്റ്റൂട്ട് ചമ്മന്തി | Malayali Kitchen
HomeFood Talk ബീറ്റ്റൂട്ട് ചമ്മന്തി

ബീറ്റ്റൂട്ട് ചമ്മന്തി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

ബീറ്റ്റൂട്ട് -1

മാങ്ങാ -1

കാന്താരി -7

ചുവന്നുള്ളി -5

ഇഞ്ചി – 3 ചെറിയ കഷ്ണം

കറിവേപ്പില – ഒരു തണ്ട്

തേങ്ങ – 1/2 കപ്പ്‌

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം;-

ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞതും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ചൂടാറിയതിന് ശേഷം എടുത്തുവെച്ചിരിക്കുന്ന മാങ്ങാ, കാന്താരി, ചുവന്നുള്ളി, ഇഞ്ചി, ആവശ്യത്തിന് ഉപ്പ് എന്നിവയും വഴറ്റി വച്ചിരിക്കുന്ന ബീറ്റ്‌റൂട്ടും ചേർത്തു നന്നായി അരച്ചെടുക്കുക. ഇതു നന്നായി അരഞ്ഞതിനു ശേഷം ചിരകി വച്ചിരിക്കുന്ന തേങ്ങ കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *