23 August, 2020
മുട്ട മസാല

ചേരുവകൾ;-
മുട്ട – നാല് എണ്ണം
ചെറിയ സവാള – നാല് എണ്ണം (വലുതാണെങ്കിൽ രണ്ട് )
പച്ചമുളക് -നാല് എണ്ണം
എണ്ണ – രണ്ട് ടേബിൾസ്പൂൺ
ജീരകം – ഒരു ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടീസ്പൂൺ
കുരുമുളക് പൊടിച്ചത് -കാൽ ടീസ്പൂൺ
ഗരം മസാല പൊടിച്ചത് -അര ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
പാൽ – അര കപ്പ്
ഫ്രഷ് ക്രീം -മൂന്ന് ടേബിൾസ്പൂൺ
മല്ലിയില – ആവശ്യത്തിന്
തയാറാക്കുന്ന വിധം;-
ആദ്യം സവാളയും പച്ചമുളകും കൂടി നല്ല പേസ്റ്റ് ആയി അരച്ച് വയ്ക്കുക. അതിന് ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടായി കഴിയുമ്പോൾ ജീരകം ചേർത്ത് കൊടുക്കുക ജീരകത്തിന്റെ കളർ മാറി കഴിയുമ്പോൾ അരച്ച് വച്ചിരിക്കുന്ന സവാള പച്ചമുളക് പേസ്റ്റ് ചേർത്ത് കൊടുക്കുക. നന്നായി വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. നന്നായി വഴറ്റുക ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ച മണം മാറി കഴിയുമ്പോൾ അതിലേക്ക് കുരുമുളക് പൊടിയും ഗരം മസാലയും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.അതിന് ശേഷം വെള്ളം ചേർത്ത് ഇളക്കുക. തിളയ്ക്കാൻ തുടങ്ങുമ്പോൾ തീ കുറച്ച് പാൽ ചേർത്ത് ഇളക്കുക.ഇതിലേക്ക് മുട്ട കൂടി ചേർത്ത് പതിയെ ഇളക്കി കൊടുക്കുക . തീ ഓഫ് ചെയ്ത് ഫ്രഷ് ക്രീമും മല്ലിയിലയും ചേർത്ത് വിളമ്പാം.